#UDF | യുഡിഎഫ് മഹാസംഗമത്തിന് ഒരുക്കങ്ങളായി; രാഹുല്‍ഗാന്ധി 18-ന് കണ്ണൂരില്‍

#UDF | യുഡിഎഫ് മഹാസംഗമത്തിന് ഒരുക്കങ്ങളായി; രാഹുല്‍ഗാന്ധി 18-ന് കണ്ണൂരില്‍
Apr 16, 2024 01:16 PM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) വടക്കന്‍ ജില്ലകളില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരാന്‍ രാഹുല്‍ഗാന്ധിയെത്തുന്നു.

ഏപ്രില്‍ 18 വ്യാഴാഴ്ച്ച രാവിലെ 11:30 മണിക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യുഡിഎഫ് മഹാ സംഗമത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്ന് പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മഹാസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


കണ്ണൂര്‍, കാസര്‍ഗോഡ്, വടകര നിയോജകമണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനാണ് രാഹുല്‍ഗാന്ധിയെത്തുന്നത്. യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കും.

തെരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ യുഡിഎഫിനു വേണ്ടി പ്രചാരണത്തിനെത്തും. മഹാസംഗമത്തിനെത്തുന്ന പ്രവര്‍ത്തകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനും മറ്റും പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ടെന്നും നഗരത്തില്‍ ഗതാഗതതടസമുണ്ടാകാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു.

പരാജയഭീതിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണപ്രവര്‍ത്തനങ്ങളെ പല രീതിയിലും തടസപ്പെടുത്താന്‍ സിപിഎം ശ്രമിക്കുന്നതായി യു ഡി എഫ് നേതാക്കൾ ആരോപിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നു. അക്രമപ്രവര്‍ത്തനങ്ങളിലൂടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം നേതൃത്വം ബോധപൂര്‍വം ശ്രമിക്കുകയാണ്.

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു കൊണ്ടു മാത്രം സിപിഎമ്മിന്റെ ഗൂഢനീക്കം പുറംലോകമറിഞ്ഞു.

സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ വന്‍തോതില്‍ ബോംബുകളും മാരകായുധങ്ങളും സംഭരിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടാകുന്നില്ല.

സമാധാനപരമായ പോളിംഗ് ഉറപ്പു വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രസേനയുടെ പൂര്‍ണനിയന്ത്രണത്തിലാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

വാഹനം പാർക്കിങ് ചെയ്യേണ്ട സ്ഥലങ്ങൾ : ജില്ലാ ആശുപത്രി പരിസരം ,എൽ ഐ സി പരിസരം ,എസ് എൻ പാർക്ക് പരിസരം ,ടൗൺ ഹൈ സ്കൂൾ പരിസരം.

#UDF #prepares #MahaSangam; #RahulGandhi #Kannur

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories