#accident |അപകടത്തിൽപ്പെട്ട ഉടനെ ഓടിയെത്തത് അച്ഛൻ; രക്ഷാപ്രവർത്തനം നടത്തിയത് സ്വന്തം മകളാണെന്നറിയാതെ

#accident |അപകടത്തിൽപ്പെട്ട ഉടനെ ഓടിയെത്തത് അച്ഛൻ; രക്ഷാപ്രവർത്തനം നടത്തിയത് സ്വന്തം മകളാണെന്നറിയാതെ
Apr 16, 2024 01:04 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)   ആലപ്പുഴ വെൺമണിയിൽ അപകടത്തിൽ പെൺകുട്ടി മരിച്ചു. വെണ്‍മണി പഞ്ചായത്ത് 12-ാം വാര്‍ഡ് പുതുശ്ശേരി മുറിയില്‍ സജിമോന്റെ മകള്‍ സിംനാ സജിയാണ് മരിച്ചത്.

അപകടത്തിൽപ്പെട്ട സിംനയെ നാട്ടുകാർ ആശുപത്രിയിലെത്തിക്കാനായി ശ്രമിക്കുമ്പോൾ പിതാവും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായിരുന്നു.

മകൾക്കാണ് പരിക്ക് പറ്റിയതെന്ന് അറിയാതെയായിരുന്നു പിതാവ് സജിമോൻ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത്. അപകടം നടക്കുമ്പോൾ സംഭവസ്ഥലത്ത് നിന്നും 200 മീറ്റർ അകലെയായിരുന്നു സജി സ്വന്തം മകളാണ് റോഡിൽ ​ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്നതെന്ന് അറിഞ്ഞില്ല.

പിന്നീട് സിംനയുടെ മരണശേഷമാണ് സജിയെ വിവരം അറിയിക്കുന്നത്. അപകടത്തിൽ വണ്ടിയോടിച്ച ബന്ധുവിന് കാര്യമായ പരിക്കുകൾ ഇല്ല.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചെറിയാലുംമൂട്ടിൽ സ്‌കൂട്ടര്‍ വീടിന്റെ മതിലിലിടിച്ച് അപകടമുണ്ടായത്. ബന്ധുവിൻ്റെ കൂടെ പോകുമ്പോഴായിരുന്നു അപകടം.

സിംന അപകടത്തില്‍പെടുമ്പോള്‍ മരംവെട്ടു തൊഴിലാളിയായ അച്ഛന്‍ സജിമോന്‍ 200 മീറ്റര്‍ മാറി സ്വകാര്യ പുരയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു.

അപകടം കണ്ട് സജി ഓടിയെത്തിയെങ്കിലും മുഖത്ത് മുറിവുള്ളതിനാൽ രക്തത്തിൽ കുളിച്ചു കിടന്ന മകളെ സജി തിരിച്ചറിഞ്ഞില്ല. വെൺമണി ലോഹ്യ മെമ്മോറിയൽ എച്ച് എസിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരിച്ച സിംന. എസ് എസ് എൽ സി പരീക്ഷ എഴുതി ഫലം കാത്തിരിക്കെയാണ് സിംനയുടെ വിയോ​ഗം.

#student #died #accident #Alappuzha #Venmani.

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories