(truevisionnews.com) സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗ്ലെൻ മാക്സ്‌വലിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിൽ പരിഗണിക്കാതിരുന്നത് താരത്തിൻ്റെ തന്നെ അഭ്യർത്ഥന മൂലമെന്ന് വെളിപ്പെടുത്തൽ.
സീസണിൽ ഇതുവരെ ഫോമാവാത്ത താൻ മാനസികമായും ശാരീരികമായും തളർന്നു എന്നും ഇടവേള നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു എന്നാണ് മാക്സ്‌വൽ വെളിപ്പെടുത്തിയത്.
“അത് എളുപ്പമുള്ള തീരുമാനമായിരുന്നു. വേറെയാരെയെങ്കിലും പരിഗണിക്കാൻ പറ്റിയ സമയമാണ് ഇതെന്ന് ഞാൻ ക്യാപ്റ്റനോടും പരിശീലകരോടും പറഞ്ഞു. ഇങ്ങനെയുള്ള അവസ്ഥയിൽ ഇതിനു മുൻപും ആയിട്ടുണ്ട്.
ഇപ്പോൾ മാനസികമായും ശാരീരികമായും ഇടവേളയെടുക്കാൻ പറ്റിയ സമയമാണ്. ഞങ്ങൾ നന്നായല്ല കളിച്ചിരുന്നത്. അതിൽ എൻ്റെ മോശം പ്രകടനങ്ങളും കാരണമായി.
ടൂർണമെൻ്റിൽ ഇനിയെപ്പോഴെങ്കിലും എൻ്റെ ആവശ്യം വന്നാൽ ഞാൻ തയ്യാറായിരിക്കും.”- മാക്സ്‌വൽ പറഞ്ഞു. ഐപിഎലിൽ വളരെ മോശം പ്രകടനങ്ങളാണ് ആർസിബി നടത്തുന്നത്.
ഏഴ് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള ബെംഗളൂരു പട്ടികയിൽ അവസാന സ്ഥാനത്താണ്.
#mentally #physically #exhausted’; #GlennMaxwell #asked #not #consider #team