അടൂർ: (truevisionnews.com) വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. അടൂർ ഏഴംകുളം പുതുമല സുബിൻ ഭവനത്തിൽ വിപിൻ രാജ് (അമ്പിളി 32) ആണ് അടൂർ റേഞ്ച് എക്സൈസിന്റെ പിടിയിലായത്.
1.6 കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. വിപിൻ രാജ് വാടകയ്ക്ക് താമസിച്ചിരുന്ന ചാക്കാല മുക്കിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
അടൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി.സഹീർ ഷായുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
#youngman #arrested #ganja #kept #rented #house.