#accident | നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞു; ബാർബർ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം

#accident |  നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞു; ബാർബർ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം
Apr 15, 2024 10:09 PM | By Athira V

കോട്ടയം: കോട്ടയം കുറിച്ചി കുഞ്ഞൻകവലയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് ബാർബർ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം. കുറിച്ചി സചിവോത്തമപുരം സ്വദേശി അനിൽ കുമാര്‍ (52) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

കുറിച്ചി കുഞ്ഞൻകവലയിൽ ബൈക്കിൽ എത്തിയ അനിൽകുമാർ, ബൈക്ക് റോഡരികിൽ വച്ച ശേഷം ബൈക്കിൽ നിന്നും ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബൈക്ക് എതിർവശത്തേയ്ക്ക് മറിഞ്ഞു.

ഇതോടെ ബാലൻസ് പോയ അനിൽ കുമാർ റോഡിലേക്ക് വീണു. ഈ സമയം കോട്ടയം ഭാഗത്തേയ്ക്ക് പോകാനായി എത്തിയ തണ്ടപ്ര ബസ് അനിൽ കുമാർ റോഡിലേയ്ക്ക് വീഴുന്നത് കണ്ട് വെട്ടിച്ചു മാറ്റി.

എന്നാൽ, ഇതിനിടെ ബസ് അനിൽ കുമാറിനെ തട്ടിയതായി സംശയിക്കുന്നതായി ചിങ്ങവനം പൊലീസ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ - ബിന്ദു. മക്കൾ - ഗോപിക, അമൽ.

#barber #shop #owner #dies #bike #bus #accident #kottayam

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories