#arrest | വിദ്യാർത്ഥിയെ കാറില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപിക അറസ്റ്റില്‍

#arrest |  വിദ്യാർത്ഥിയെ കാറില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപിക അറസ്റ്റില്‍
Apr 15, 2024 09:26 PM | By Athira V

വാഷിങ്ങ്ടണ്‍: ( www.truevisionnews.com ) വിദ്യാര്‍ഥിയെ കാറില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റിലായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെ ബെന്നിംഗ്ടണിനടുത്തുള്ള ഡെഡ് എന്‍ഡ് റോഡിലാണ് സംഭവം.

സംഭവത്തില്‍ നഗരത്തിലെ സ്‌കൂളിലെ അധ്യാപിക 45കാരിയായ എറിന്‍ വാര്‍ഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയായ 17കാരനാണ് പീഡനത്തിനിരയായത്. റോഡില്‍ സംശയാസ്പദമായ വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അധ്യാപിക പിടിയിലാത്.

പൊലീസ് പരിശോധനക്കെത്തിയതോടെ അധ്യാപികക്കൊപ്പം പിന്‍സീറ്റിലായിരുന്ന കുട്ടി ഡ്രൈവര്‍ സീറ്റിലേക്ക് ചാടി ഓടി രക്ഷപ്പെട്ടു. എന്നാല്‍, ഒരു മണിക്കൂറിലേറെ കഴിഞ്ഞ് കുട്ടിയെ വഴിയരികില്‍ കണ്ടെത്തി.

അധ്യാപിക കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. 17 വയസ്സുള്ള കുട്ടി താന്‍ ജോലി ചെയ്തിരുന്ന ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി.

അപകടത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിക്ക് വൈദ്യസഹായവും കൗണ്‍സലിങ്ങും നല്‍കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായും അധികൃതര്‍ അറിയിച്ചു.

നേരത്തെ,ന്യൂജേഴ്സിയിലെ ഒരു അധ്യാപിക, ഒന്നിലധികം തവണ തന്റെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു.

#student #sexually #assaulted #teacher #arrested

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

May 8, 2025 11:18 AM

ഇന്ത്യയ്ക്കും പാകിസ്ഥാനും ആയുധങ്ങൾ നൽകുന്നത് ആരാണ്?

ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും ആയുധ ഇറക്കുമതി...

Read More >>
'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

May 8, 2025 11:16 AM

'സുരക്ഷയ്ക്ക് സമാധാനമാണ് ഏക മാർഗം', ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണം -മലാല യൂസഫ്‌സായ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കണമെന്ന് മലാല...

Read More >>
Top Stories