തിരുവനന്തപുരം: ( www.truevisionnews.com ) വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന വിതുര ആനപ്പെട്ടി സ്വദേശി ജയപ്രകാശ് (52) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഭാര്യ ബിന്ദു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകിട്ട് 4.45 ഓടെ തൊളിക്കോട് സ്കൂൾ വളവിൽ വച്ചായിരുന്നു അപകടം നടന്നത്.
നെടുമങ്ങാട് നിന്നും ഭാര്യയുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോകവേ വിതുരയിൽ നിന്നും അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.
ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് ആരോപണം.
#car #collided #scooter #man #died