കൊല്ലം: (truevisionnews.com) കരുനാഗപ്പള്ളിയില്‍ ചാരായവും കോടയുമായി യുവാവിനെ പിടികൂടി എക്‌സൈസ്.

കരുനാഗപ്പള്ളി റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ക്ലാപ്പന ആലുംപീടികയില്‍ നിന്നാണ് ഹരികുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്.
ഒരു ലിറ്റര്‍ ചാരായവും എണ്‍പത് ലിറ്റര്‍ കോടയും ഇയാളുടെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരിശോധന സംഘത്തില്‍ ഷെറിന്‍ രാജ് എസ് ആര്‍, പ്രദീപ് കുമാര്‍, കെ സാജന്‍, അന്‍സാര്‍ ബി, എസ് ഹരിപ്രസാദ്, ജയലക്ഷ്മി എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
#Excise #caught #youngman #Karunagapally #charaya #koda.
