#rain |കനത്ത ചൂടിന് ആശ്വാസമായി കൂടുതൽ ജില്ലകളിൽ മഴയെത്തുന്നു; 7 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട്

#rain |കനത്ത ചൂടിന് ആശ്വാസമായി കൂടുതൽ ജില്ലകളിൽ മഴയെത്തുന്നു; 7 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട്
Apr 15, 2024 03:20 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com)   കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴു ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അടുത്ത അഞ്ചു ദിവസങ്ങളില്‍ മധ്യ–തെക്കൻ ജില്ലകളിൽ വേനൽ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ എന്നീ ജില്ലകളിലാണ് ഇന്ന് ഇടിയോട് കൂടിയ മഴയുണ്ടാകുക. വ്യാഴാഴ്ച സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വേനൽ മഴയ്ക്കും സാധ്യത/യുണ്ട്.

ഇതിനിടെ, അടുത്ത അ‍ഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കി.വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രില്‍ 18നും 19നും കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മറ്റു ജില്ലകളില്‍ പ്രത്യേക അലര്‍ട്ടില്ലെങ്കിലും നേരിയ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പും തുടരുകയാണ്.

പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് അറിയിപ്പ്. 12 ജില്ലകളില്‍ ഉയര്‍ന്ന താപനിലയ്ക്കുള്ള യെല്ലോ അലേർട്ട് മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ സാധാരണയെക്കാൾ 2 - 4 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

#Rains #arrive #more #districts #relief #from #scorching #heat #Yellow #alert #summer #rains #7districts

Next TV

Related Stories
#temperature | 'കാഠിന്യം കുറവാണെങ്കിലും ഉച്ച സമയത്ത് കനത്ത ചൂട്': വയനാട്ടിലും ജാഗ്രതാ നിര്‍ദേശം

Apr 30, 2024 05:02 PM

#temperature | 'കാഠിന്യം കുറവാണെങ്കിലും ഉച്ച സമയത്ത് കനത്ത ചൂട്': വയനാട്ടിലും ജാഗ്രതാ നിര്‍ദേശം

ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം ആരോഗ്യ...

Read More >>
#accident | കണ്ണൂരിലെ വാഹനാപകടം: മരിച്ച അഞ്ച് പേരുടെയും പോസ്റ്റ്‍മോർട്ടം പൂർത്തിയായി, പുത്തൂർ എഎൽപി സ്കൂളിൽ പൊതുദർശനം

Apr 30, 2024 04:57 PM

#accident | കണ്ണൂരിലെ വാഹനാപകടം: മരിച്ച അഞ്ച് പേരുടെയും പോസ്റ്റ്‍മോർട്ടം പൂർത്തിയായി, പുത്തൂർ എഎൽപി സ്കൂളിൽ പൊതുദർശനം

സമീപത്തെ ടർഫിൽ കളിക്കുന്നവരും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും...

Read More >>
#BJPprotest | കെഎസ്ആർടിസി ഡ്രൈവർ - മേയർ തർക്കം; തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ ബിജെപി പ്രതിഷേധം

Apr 30, 2024 04:32 PM

#BJPprotest | കെഎസ്ആർടിസി ഡ്രൈവർ - മേയർ തർക്കം; തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ ബിജെപി പ്രതിഷേധം

ശരിയായ വസ്തുത എന്ത് എന്ന് അന്വേഷിച്ച് ബിജെപി കൗൺസിലർമാർ എന്തുകൊണ്ട് ഒരു ഫോൺ കോൾ പോലും ചെയ്തില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ...

Read More >>
#elephant | രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കോന്നി ആനക്കൂട്ടിലെ ആന നീലകണ്ഠൻ ചരിഞ്ഞു

Apr 30, 2024 04:03 PM

#elephant | രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കോന്നി ആനക്കൂട്ടിലെ ആന നീലകണ്ഠൻ ചരിഞ്ഞു

ഇതുമൂലം രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. ആനയുടെ ജഡം കോന്നി ആനക്കൂട്ടിൽ പൊതുദർശനത്തിന്...

Read More >>
#death | യു.കെ.യിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു; ചികിത്സയിലിരിക്കെ മരണം

Apr 30, 2024 03:59 PM

#death | യു.കെ.യിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു; ചികിത്സയിലിരിക്കെ മരണം

കൂടുതല്‍ വിവരം പോസ്റ്റ്മോര്‍ട്ടവും ആന്തരീകാവയവങ്ങളുടെ പരിശോധനയും നടത്തിയാലേ വ്യക്തമാകൂയെന്ന് ഹരിപ്പാട് സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ കെ. അഭിലാഷ്...

Read More >>
#rain | ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും; കൊടുംചൂടിനിടെ നേരിയ ആശ്വാസമായി കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്

Apr 30, 2024 03:43 PM

#rain | ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും; കൊടുംചൂടിനിടെ നേരിയ ആശ്വാസമായി കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്

സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ്...

Read More >>
Top Stories