#temperature | 'കാഠിന്യം കുറവാണെങ്കിലും ഉച്ച സമയത്ത് കനത്ത ചൂട്': വയനാട്ടിലും ജാഗ്രതാ നിര്‍ദേശം

#temperature | 'കാഠിന്യം കുറവാണെങ്കിലും ഉച്ച സമയത്ത് കനത്ത ചൂട്': വയനാട്ടിലും ജാഗ്രതാ നിര്‍ദേശം
Apr 30, 2024 05:02 PM | By VIPIN P V

കല്‍പ്പറ്റ: (truevisionnews.com) സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ്.

ജില്ലയില്‍ ചൂടിന്റെ കാഠിന്യം കുറവാണെങ്കിലും ഉച്ച സമയങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നതെന്ന് ദിനീഷ് പറഞ്ഞു.

'അന്തരീക്ഷതാപം ഉയരുന്നതോടെ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനം തടസപ്പെട്ട് ശാരീരിക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.

കനത്ത ചൂടില്‍ ശരീരത്തില്‍ നിന്നും അമിതമായ അളവില്‍ ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടമാകുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യതാപം.

ക്ഷീണം, തലകറക്കം, ഛര്‍ദ്ദി, ബോധക്ഷയം ശരീരം ചുവന്ന് ചൂടാകുക, ശക്തമായ തലവേദന, പേശീ വലിവ്, തലകറക്കം, ഉയര്‍ന്ന ശരീരതാപനില എന്നിവ സൂര്യതാപത്തിന്റെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം ആരോഗ്യ പ്രശ്നങ്ങള്‍ മരണത്തിന് കാരണമായേക്കാം.

' പൊതുജനങ്ങള്‍ ചൂടിനനുസരിച്ച് ജീവിത രീതികളില്‍ മാറ്റം വരുത്തുകയും തികഞ്ഞ ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.

#Severity #low #intense #heat #during #afternoon': #alert #Wayanad #too

Next TV

Related Stories
#kozhikkodegoldrobbery | കോഴിക്കോട്ടെ സ്വർണ കവർച്ച;  നമ്പർ വ്യാജം, സ്കൂട്ടറിനെ പിന്തുടർന്ന് വെളുത്ത കാര്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

Nov 28, 2024 04:56 PM

#kozhikkodegoldrobbery | കോഴിക്കോട്ടെ സ്വർണ കവർച്ച; നമ്പർ വ്യാജം, സ്കൂട്ടറിനെ പിന്തുടർന്ന് വെളുത്ത കാര്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കവര്‍ച്ച ശ്രമം ചെറുക്കാന്‍ ശ്രമിച്ച ബൈജുവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് സംഘം കടന്നു...

Read More >>
#Accident | പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്

Nov 28, 2024 04:51 PM

#Accident | പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്

സമീപത്തെ ഐസ് ഫാക്ടറിയിലെ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരിൽ രണ്ടുപേർ...

Read More >>
#accident |  കണ്ണൂരിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച് കാർ നിർത്താതെ പോയി; രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർ കസ്റ്റഡിയിൽ

Nov 28, 2024 03:28 PM

#accident | കണ്ണൂരിൽ ഓട്ടോയിലും ബൈക്കിലും ഇടിച്ച് കാർ നിർത്താതെ പോയി; രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർ കസ്റ്റഡിയിൽ

കാറിടിച്ചിട്ടും നിർത്താനോ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാത്ത കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് അപകട സ്ഥലത്ത്...

Read More >>
Top Stories

GCC News