#arrest | നാട്ടുകാരെ ആക്രമിച്ച യുവാവ് കൊല്ലപ്പെട്ട സംഭവം: മൂന്ന് പേർ അറസ്റ്റിൽ, മർദ്ദിച്ചെന്ന് പൊലീസ്

#arrest | നാട്ടുകാരെ ആക്രമിച്ച യുവാവ് കൊല്ലപ്പെട്ട സംഭവം: മൂന്ന് പേർ അറസ്റ്റിൽ, മർദ്ദിച്ചെന്ന് പൊലീസ്
Apr 30, 2024 03:36 PM | By VIPIN P V

മലപ്പുറം: (truevisionnews.com) കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിച്ച യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

നെല്ലിപ്പറമ്പ് സ്വദേശികളായ ഹസ്സൻ, അബൂബക്കർ സിദ്ധിഖ്‌, മുഹമ്മദ്‌ അബൂബക്കർ ഹൈദ്റൂസ് എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലപ്പെട്ട നിസാമുദ്ധീനെ പിടിച്ചു മാറ്റുന്നതിനിടയിൽ പ്രതികൾ മർദിച്ചതായാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിസാമുദ്ധീൻ കൊല്ലപ്പെട്ടത്.

ലഹരിക്ക് അടിമപ്പെട്ട നിസാമുദ്ധീൻ ഞായറാഴ്ച രാത്രിയിലാണ് പലരെയും ആക്രമിച്ചത്.

കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു. സെയ്തലവി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സെയ്തലവിയെ ആക്രമിച്ചതിന് പിന്നാലെ നിസാമുദ്ധീനെ കീഴ്പ്പെടുത്തുന്നതിന്‍റെ ഭാഗമായി നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു.

ഇങ്ങനെയാണ് നിസാമുദ്ധീന് പരിക്കേറ്റത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് നിസാമുദ്ദീൻ്റെ മരണം സംഭവിച്ചിരിക്കുന്നത്.

#incident #youth #attacked #locals #killed: #Three #people #arrested,#police #said #beatenup

Next TV

Related Stories
#keralarain |   ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അല‌ർട്ട്, പത്തനംതിട്ടയിൽ കാണാതായ രണ്ട് പേർക്കായി തെരച്ചിൽ

May 21, 2024 06:09 AM

#keralarain | ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അല‌ർട്ട്, പത്തനംതിട്ടയിൽ കാണാതായ രണ്ട് പേർക്കായി തെരച്ചിൽ

മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമർദമായി മാറാൻ സാധ്യത...

Read More >>
#explosive | സിപിഎം നേതാക്കൾക്ക് നേരെ സ്ഫോടക വസ്‌തു എറിഞ്ഞു; സ്ത്രീക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു

May 21, 2024 06:05 AM

#explosive | സിപിഎം നേതാക്കൾക്ക് നേരെ സ്ഫോടക വസ്‌തു എറിഞ്ഞു; സ്ത്രീക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു

ഷമീറിൻ്റെ അയൽവാസിയായ സ്ത്രീ ആമിനക്കാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്...

Read More >>
#meningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു

May 21, 2024 05:55 AM

#meningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു

ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്റർ...

Read More >>
#shameer | അവയവ കടത്ത്; ഷമീര്‍ കുടുംബത്തെ ചതിച്ചിട്ട് പോയതെന്ന് പിതാവ്, 3 വര്‍ഷം മുൻപ് അവയവ ദാനത്തിന് ശ്രമിച്ചെന്ന് ഉമ്മ

May 20, 2024 11:09 PM

#shameer | അവയവ കടത്ത്; ഷമീര്‍ കുടുംബത്തെ ചതിച്ചിട്ട് പോയതെന്ന് പിതാവ്, 3 വര്‍ഷം മുൻപ് അവയവ ദാനത്തിന് ശ്രമിച്ചെന്ന് ഉമ്മ

മൂന്ന് വര്‍ഷം മുൻപും മകൻ അവയവ ദാനത്തിന് ശ്രമിച്ചിരുന്നെന്നും തങ്ങൾ എതിര്‍ത്തതിനാലാണ് അതിൽ നിന്ന് പിന്മാറിയതെന്നും ഉമ്മ ഷാഹിനയും...

Read More >>
#bodyfound | കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

May 20, 2024 10:45 PM

#bodyfound | കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

പള്ളിക്കൽ ആറ്റിൽ ഒഴുകിപ്പോയ തേങ്ങയെടുക്കാൻ ചാടിയപ്പോഴാണ് അപകടമുണ്ടായതെന്നാണ്...

Read More >>
Top Stories