#accident | സ്ത്രീക്കും കുട്ടിക്കുമൊപ്പം സ്കൂട്ടറിൽ യാത്ര, കാറിടിച്ച് ബസിനടിയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം

#accident | സ്ത്രീക്കും കുട്ടിക്കുമൊപ്പം സ്കൂട്ടറിൽ യാത്ര, കാറിടിച്ച് ബസിനടിയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം
Apr 15, 2024 12:29 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  വണ്ടൂരിൽ ബസിന്റെ പിൻചക്രം കയറി ഇറങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച കാര്‍ സ്കൂട്ടറിൽ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.

മലപ്പുറം നടുവത്തു സ്വദേശി ഹുദ (24)യാണ് മരിച്ചത്. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനം ഓടിച്ചിരുന്ന സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന കുട്ടിക്കുമൊപ്പം യുവതിയും റോഡ‍ിൽ വീണു.

പാണ്ടിക്കാട് നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ പിൻചക്രം റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.

സംഭവ സ്ഥലത്ത് തന്നെ ഹുദ മരിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീയും കുട്ടിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

#youngwoman #who #scooter #passenger #met #tragicend #after #getting #off #back #wheel #bus.

Next TV

Related Stories
#holyday |പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

May 2, 2024 08:22 PM

#holyday |പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി...

Read More >>
#stabbed | കുടുംബവഴക്ക്: പാലക്കാട് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

May 2, 2024 08:21 PM

#stabbed | കുടുംബവഴക്ക്: പാലക്കാട് യുവാവിന് സോഡാക്കുപ്പികൊണ്ട് കുത്തേറ്റു

അപകടനില തരണംചെയ്തതായാണ് വിവരം. ബന്ധുവും അയല്‍വാസിയുമായ യുവാവാണ് കുത്തിയതെന്ന്...

Read More >>
#postercampaign |‘സേവ് മുസ്ലിം ലീഗ്’: എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റിനും ലീഗ് നേതൃത്വത്തിനുമെതിരെയും പോസ്റ്റർ പ്രചരണം

May 2, 2024 08:16 PM

#postercampaign |‘സേവ് മുസ്ലിം ലീഗ്’: എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റിനും ലീഗ് നേതൃത്വത്തിനുമെതിരെയും പോസ്റ്റർ പ്രചരണം

ലത്തീഫ് തുറയൂരിന് വേണ്ടി കുഴലൂതുന്നവരുടെ താൽപര്യം എന്ത് തുടങ്ങിയ ചോദ്യങ്ങളടങ്ങിയതാണ്...

Read More >>
#jifrimuthukkoyathangal |നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവ്, തെറ്റില്ല; ഉമര്‍ഫൈസി - ജയരാജന്‍ കൂടിക്കാഴ്ച്ചയില്‍ ജിഫ്രി തങ്ങള്‍

May 2, 2024 07:52 PM

#jifrimuthukkoyathangal |നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവ്, തെറ്റില്ല; ഉമര്‍ഫൈസി - ജയരാജന്‍ കൂടിക്കാഴ്ച്ചയില്‍ ജിഫ്രി തങ്ങള്‍

നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവാണെന്നും അതില്‍ തെറ്റില്ലെന്നും ജിഫ്രി തങ്ങള്‍ കോഴിക്കോട്...

Read More >>
#tumor | കോഴിക്കോട് വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്‌തത്‌ പത്ത് കിലോ ഭാരമുള്ള മുഴ

May 2, 2024 07:48 PM

#tumor | കോഴിക്കോട് വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്‌തത്‌ പത്ത് കിലോ ഭാരമുള്ള മുഴ

ഗൈനേക്കോളജി വിഭാഗം മേധാവി ഡോ. ജ്യോതി രമേശ് ചന്ദ്രന്‍ ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം...

Read More >>
Top Stories