#accident |ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനി ലോറി തട്ടി ഭാര്യ മരിച്ചു

#accident |ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനി ലോറി തട്ടി ഭാര്യ മരിച്ചു
May 2, 2024 07:18 PM | By Susmitha Surendran

ചെങ്ങമനാട്: (truevisionnews.com)  ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനിലോറി തട്ടി ഭാര്യക്ക് ദാരുണാന്ത്യം. ഭർത്താവും, ആറ് വയസുകാരനായ മകനും അത്ഭുതകരമായി രക്ഷപ്പെട്ടു.

ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിന്‍റെ ഭാര്യ സിജിയാണ് (38) മരിച്ചത്.അത്താണി - പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 3.25നായിരുന്നു അപകടം.

മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടിൽ പോയി മടങ്ങിവരുമ്പോൾ വഴിയോരത്തെ ചരലിൽ കയറി തെന്നി സ്കൂട്ടർ നിയന്ത്രണം വിടുകയായിരുന്നു.

ഈ സമയം സമാന്തരമായി സഞ്ചരിച്ച മിനിലോറിയുടെ ഹുക്ക് സ്കൂട്ടറിൽ കൊളുത്തി. സ്കൂട്ടറിൽ നിന്ന് സിജി വലത്തോട്ട് തലകീഴായി വീഴുകയും ലോറിയുടെ ടയർ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു.

തൽക്ഷണം മരണം സംഭവിച്ചു. ബൈജുവും കുട്ടിയും ഇടതുവശത്തേക്ക് വീണതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

കുന്നുകര അയിരൂർ പുതുശ്ശേരി പൗലോസിന്‍റെ മകളാണ് മരിച്ച സിജി. മക്കൾ: അനറ്റ് (പ്ലസ്ടു), അലോൺസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയോടെ ചെങ്ങമനാട് സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയിൽ.

#wife #killed #minilorry #hit #couple's #scooter

Next TV

Related Stories
#MVJayarajan | സമരം ഒത്തുതീർപ്പാക്കേണ്ട ആവശ്യമെന്ത്? സോളാർ വെളിപ്പെടുത്തലിൽ വസ്തുതയില്ലെന്ന് എം വി ജയരാജൻ

May 17, 2024 01:46 PM

#MVJayarajan | സമരം ഒത്തുതീർപ്പാക്കേണ്ട ആവശ്യമെന്ത്? സോളാർ വെളിപ്പെടുത്തലിൽ വസ്തുതയില്ലെന്ന് എം വി ജയരാജൻ

വാർത്താ സമ്മേളനം വിളിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ മതിന്ന പരിഹാര നിർദ്ദേശം മുന്നോട്ടുവെച്ചത് സിപിഎമ്മാണ്. ഒത്തുതീര്‍പ്പ് ഫോര്‍മുല...

Read More >>
#Rain | സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളിൽ മഴ കനക്കും

May 17, 2024 01:41 PM

#Rain | സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളിൽ മഴ കനക്കും

ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സമാനമായി തിങ്കൾ ചൊവ്വ ദിവസങ്ങളിൽ...

Read More >>
#FoundBody | കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി; മരിച്ചത് ബ്യൂട്ടി പാര്‍ലര്‍ ഉടമ

May 17, 2024 01:25 PM

#FoundBody | കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി; മരിച്ചത് ബ്യൂട്ടി പാര്‍ലര്‍ ഉടമ

സ്മാര്‍ട്ട് റോ‍ഡ് നിര്‍മ്മാണം നടക്കുന്നതിനാൽ ഇതുവഴി ഏറെ നാളായി ഗതാഗതം...

Read More >>
#SolarStrike | 'ജോൺ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗം', സോളാർ സമരം ഒത്തുതീർപ്പ് ആരോപണം തള്ളി ബ്രിട്ടാസ്

May 17, 2024 01:20 PM

#SolarStrike | 'ജോൺ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗം', സോളാർ സമരം ഒത്തുതീർപ്പ് ആരോപണം തള്ളി ബ്രിട്ടാസ്

തിരുവഞ്ചൂരിന്റെ സ്ക്രിപ്റ്റാണ് ജോൺ ഇപ്പോൾ പറയുന്നതെന്നും താൻ മാധ്യമ പ്രവർത്തകനായല്ല പങ്കാളിയായതെന്നും ബ്രിട്ടാസ്...

Read More >>
#arrest | കണ്ണൂരിൽ വൻലഹരി വേട്ട; വിൽപ്പന നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ

May 17, 2024 12:58 PM

#arrest | കണ്ണൂരിൽ വൻലഹരി വേട്ട; വിൽപ്പന നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇവരിൽ നിന്ന് 207.84 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടി യുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ...

Read More >>
#GoldRate | സ്വർണ വിപണിയെ തണുപ്പിച്ച് വിലയിടിവ്

May 17, 2024 12:53 PM

#GoldRate | സ്വർണ വിപണിയെ തണുപ്പിച്ച് വിലയിടിവ്

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 92 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103...

Read More >>
Top Stories