#accidentcase |കയർ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികന്‍റെ മരണം; 'ഒരു റിബണെങ്കിലും കെട്ടാമായിരുന്നു', പൊലീസിനെതിരെ സഹോദരി

#accidentcase |കയർ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികന്‍റെ മരണം;  'ഒരു റിബണെങ്കിലും കെട്ടാമായിരുന്നു', പൊലീസിനെതിരെ സഹോദരി
Apr 15, 2024 10:35 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ സ്കൂട്ടര്‍ യാത്രികൻ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വലിയ കയര്‍ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ് മരിച്ചത്.

പൊലീസ് റോഡിന് കുറുകെ കയര്‍ കെട്ടിയത് കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും കയര്‍ കെട്ടിയത് കാണുന്നതിനായി അതിന് മുകളില്‍ മുന്നറിയിപ്പായി ഒരു റിബണ്‍ എങ്കിലും കെട്ടിവെക്കാമായിരുന്നുവെന്നും മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി ആരോപിച്ചു.

റോഡിന് കുറുകെ പൊലീസ് നിന്നിരുന്നില്ലെന്നും വശങ്ങളില്‍ മാത്രമാണ് പൊലീസ് നിന്നിരുന്നതെന്നും ഇവര്‍ ആരോപിച്ചു. റോഡില്‍ വെളിച്ചക്കുറവുണ്ടായിരുന്നു. സഹോദരൻ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞത് തെറ്റാണെന്നും ഡോക്ടര്‍ അടക്കം പറഞ്ഞത് രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമില്ലെന്നാണെന്നും ചിപ്പി പറഞ്ഞു.

രാവിലെ വരെയും പ്രദേശത്ത് തെരുവു വിളക്കുകള്‍ കത്തിയിരുന്നില്ല. മന്ത്രിമാരുടെ സുരക്ഷയ്ക്ക് എന്തുവേണമെങ്കിലും ഒരുക്കിക്കോട്ടെ. അതോടൊപ്പം ജനങ്ങളുടെ സുരക്ഷയും കൂടി പരിഗണിക്കണമെന്നും ചിപ്പി പറഞ്ഞു.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്.

എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്.

#serious #allegation #leveled #against #police #death #scooter #rider #Kochi #after #rope #tied #across #road #entangled #his #neck.

Next TV

Related Stories
#deathcase | യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

May 2, 2024 09:24 AM

#deathcase | യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

ഏവിയേഷൻ വിദ്യാർഥി കൂടിയായ അഭിജിത് സ്റ്റേഷനിൽ നിന്ന് വന്നതിന് ശേഷം സഹോദരിയെ വിളിച്ച് പൊലീസ് സ്റ്റേഷനിൽ നേരിട്ട പീഡനം പങ്കു...

Read More >>
#KBGaneshKumar | മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘം, പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ല; തുറന്നടിച്ച് മന്ത്രി ഗണേഷ്‍കുമാർ

May 2, 2024 09:03 AM

#KBGaneshKumar | മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘം, പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ല; തുറന്നടിച്ച് മന്ത്രി ഗണേഷ്‍കുമാർ

ഇതേതുടര്‍ന്നാണ് ആശയക്കുഴപ്പമുണ്ടായത്. ഫെബ്രുവരിയിൽ ഇറങ്ങിയ സർക്കുലറിൽ ടെസ്റ്റ് നടത്തുമെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ സംഘടന...

Read More >>
#death | ക്ഷേത്രോത്സവത്തിലെ കലാപരിപാടിക്കിടെ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

May 2, 2024 08:58 AM

#death | ക്ഷേത്രോത്സവത്തിലെ കലാപരിപാടിക്കിടെ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

സംഘാടകരും സഹപ്രവർത്തകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലു० ജീവൻ...

Read More >>
#accident | വാഹനാപകടം; വിനോദയാത്രയ്ക്ക് പോയ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

May 2, 2024 08:54 AM

#accident | വാഹനാപകടം; വിനോദയാത്രയ്ക്ക് പോയ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ...

Read More >>
#Drivingtest | 'ഇതൊന്നും നടക്കുന്ന കാര്യമല്ല', ഗണേഷിനോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്കൂളുകൾ, ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ടുനൽകില്ല

May 2, 2024 08:39 AM

#Drivingtest | 'ഇതൊന്നും നടക്കുന്ന കാര്യമല്ല', ഗണേഷിനോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്കൂളുകൾ, ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ടുനൽകില്ല

പ്രതിഷേധങ്ങൾക്കൊടുവിൽ ചില വിട്ടുവീഴ്ചകൾക്ക് ഗതാഗത മന്ത്രി തയ്യാറായെങ്കിലും അപ്രായോഗിക നിര്‍ദ്ദേശങ്ങളെന്ന് പറഞ്ഞ് പരിഷ്കരണങ്ങൾ...

Read More >>
#AryaRajendranVsKsrtcDriver | കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് എവിടെ? അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; ജീവനക്കാരുടെ മൊഴിയെടുക്കും

May 2, 2024 08:33 AM

#AryaRajendranVsKsrtcDriver | കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് എവിടെ? അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; ജീവനക്കാരുടെ മൊഴിയെടുക്കും

അതേസമയം, കെഎസ്ആര്‍ടിസിഡ്രൈവർ യദു നൽകിയ പരാതി അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ കന്‍റോണ്‍മെന്‍റ് എസിപിക്ക് നിർദേശം...

Read More >>
Top Stories

GCC News