#rain |കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് വേനൽ മഴക്ക് സാധ്യത

#rain |കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് വേനൽ മഴക്ക് സാധ്യത
Apr 15, 2024 09:27 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ ലഭിക്കുക. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലും മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചൂടും ഈർപ്പമുള്ള വായുവും ഉണ്ടാകാനിടയുള്ളതിനാൽ ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഏപ്രിൽ 17 വരെ അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഉയർന്ന ചൂട്, സൂര്യാഘാതം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പകൽ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക .

പരമാവധി ശുദ്ധജലം കുടിക്കുക, മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ നിർജലീകരണത്തിന് കാരണമാകുന്നതിനാൽ ഇവ പകല്‍ സമയത്ത് ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്.മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനുള്ള സാധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കാനും നിർദേശമുണ്ട്.

#Summer #rains #likely #four #districts #Kerala #today

Next TV

Related Stories
#death | വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Apr 30, 2024 08:57 PM

#death | വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കൂടെയുണ്ടായിരുന്ന രണ്ടുപേർ നീന്തി...

Read More >>
#sexualassault | മകളുടെ സുഹൃത്തായ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ 53-കാരന് അഞ്ചുവര്‍ഷം കഠിനതടവ്

Apr 30, 2024 08:40 PM

#sexualassault | മകളുടെ സുഹൃത്തായ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ 53-കാരന് അഞ്ചുവര്‍ഷം കഠിനതടവ്

2022-മാര്‍ച്ച് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി കൂട്ടുകാരിയുടെ വീട്ടിലെത്തി സമയത്ത് കൂട്ടുകാരിയുടെ അച്ഛനായ പ്രതി രണ്ടു തവണ...

Read More >>
#Navakeralabus | പുതിയ രൂപത്തിൽ വീണ്ടും നിരത്തിലേക്ക്; കെഎസ്ആർടിസി നവകേരള ബസിന് റൂട്ടായി, മെയ് അഞ്ച് മുതൽ ഓടി തുടങ്ങും

Apr 30, 2024 08:21 PM

#Navakeralabus | പുതിയ രൂപത്തിൽ വീണ്ടും നിരത്തിലേക്ക്; കെഎസ്ആർടിസി നവകേരള ബസിന് റൂട്ടായി, മെയ് അഞ്ച് മുതൽ ഓടി തുടങ്ങും

കോൺട്രാക്ട് ക്യാരേജ് പെര്‍മിറ്റ് റദ്ദാക്കി കെഎസ്ആര്‍ടിസിക്ക് വേണ്ടി ഓടാൻ പാകത്തിൽ ബസ്സ് ഇപ്പോൾ...

Read More >>
#cpim | തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

Apr 30, 2024 08:13 PM

#cpim | തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

പണത്തിന്റെ ഉറവിടം കാണിക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഐഎം പിൻവലിച്ച ഒരു കോടി രൂപയാണ് ബാങ്കിൽ നിക്ഷേപിക്കാൻ...

Read More >>
#RiyasMoulavimurdercase |റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികൾക്കും ജാമ്യം

Apr 30, 2024 07:52 PM

#RiyasMoulavimurdercase |റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികൾക്കും ജാമ്യം

റിയാസ് മൗലവി വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സർക്കാരിന് വലിയ...

Read More >>
Top Stories