#adimalimurder |നൽകിയ വിവരങ്ങൾ തെറ്റ്, പക്ഷേ ഒടിപി ചതിച്ചു; വയോധികയെ കഴുത്തറുത്ത് കൊന്ന പ്രതികൾ കുടുങ്ങിയത് ഇങ്ങനെ

#adimalimurder |നൽകിയ വിവരങ്ങൾ തെറ്റ്, പക്ഷേ ഒടിപി ചതിച്ചു; വയോധികയെ കഴുത്തറുത്ത് കൊന്ന പ്രതികൾ കുടുങ്ങിയത് ഇങ്ങനെ
Apr 15, 2024 08:30 AM | By Susmitha Surendran

അടിമാലി: (truevisionnews.com)  ഇടുക്കി അടിമാലിയിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതികളെ കുടുക്കിയത് മോഷ്ടിച്ച മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചത്.

നെടുവേലി കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമയെ (70) കൊലപ്പെടുത്തിയതിൽ കൊല്ലം കിളികൊല്ലൂർ സ്വദേശി അലക്സ്, കവിത എന്നിവരാണ് പാലക്കാട്ടുനിന്നു പിടിയിലായത്.

വീട് വാടകയ്ക്ക് എടുക്കാനെന്ന വ്യാജേനയാണ് അലക്സും കവിതയും അടിമാലിയിലെത്തിയത്. ഫാത്തിമ കാസിമിന്‍റെ വീട്ടിലെത്തിയ പ്രതികൾ ശനിയാഴ്ച പകൽ 11 മണിക്കും നാലുമണിക്കുമിടയിലാണ് കൊലപാതകം നടത്തിയത്.

സ്വർണമാല മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് ശേഷം മുറിക്കുള്ളിൽ മുളക് പൊടി വിതറി തെളിവുകൾ നശിപ്പിച്ചു. മോഷണ മുതൽ അടിമാലിയിൽ പണയം വച്ചതിന് ശേഷം പ്രതികൾ പാലക്കാട്ടേക്ക് കടക്കുകയായിരുന്നു.

നാട്ടുകാരിൽനിന്നു പ്രതികളെ കുറിച്ച് സൂചന ലഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. അടിമാലിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രതികൾ തെറ്റായ വിവരങ്ങളാണ് നൽകിയതെങ്കിലും പണയം വച്ചപ്പോൾ ഒടിപി ലഭിക്കുന്നതിനായി നൽകിയ മൊബൈൽ നമ്പറാണ് പ്രതികളെ കുടുക്കിയത്. പാലക്കാട്‌ നിന്നും അടിമാലിയിലെത്തിച്ച പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

#stolen #necklace #pawned #private #financial #institution #trapped #accused #who #killed #elderlywoman #slitting #her #throat.

Next TV

Related Stories
#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം;  കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

May 2, 2024 11:10 AM

#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തി പൊലീസ്...

Read More >>
#goldrate |  സ്വണ വിലയിൽ വൻ വർധന; പവന് 560 രൂപ കൂടി

May 2, 2024 10:44 AM

#goldrate | സ്വണ വിലയിൽ വൻ വർധന; പവന് 560 രൂപ കൂടി

പവന്റെ വിലയിൽ 560 രൂപയുടെ വർധനയുണ്ടായി....

Read More >>
#Missingcase | ഭാര്യയുടെ പരാതിയിൽ അന്വേഷണം, കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

May 2, 2024 10:32 AM

#Missingcase | ഭാര്യയുടെ പരാതിയിൽ അന്വേഷണം, കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

ഇതോടെ പരിഭ്രാന്തരായ കുടുംബം പോത്താനിക്കാട് സ്റ്റേഷനില്‍ പരാതി നല്‍കി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നാറിൽ...

Read More >>
#Case | മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്

May 2, 2024 10:20 AM

#Case | മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്

ബക്കറ്റിൽ വെള്ളം പിടിച്ച് കുളിക്കാൻ പറഞ്ഞെങ്കിലും ആൾക്ക് അനക്കമില്ല. ഒടുവിൽ എസ്ഐ തന്നെ വെള്ളം കോരി ഒഴിച്ച് മദ്യപിച്ച് ബോധമില്ലാതെ നിന്നയാളെ...

Read More >>
Top Stories