#death | പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി ഒരാൾ മരിച്ചു

#death |  പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി ഒരാൾ മരിച്ചു
Apr 15, 2024 07:55 AM | By Athira V

കൊച്ചി: ( www.truevisionnews.com ) റോഡിന് കുറുകെ കെട്ടിയ കയ‍ർ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ മരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ് മരിച്ചത്.

റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.

എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്.

എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്.

#rope #tied #across #road #kills #one #kochi

Next TV

Related Stories
#Case | മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്

May 2, 2024 10:20 AM

#Case | മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്

ബക്കറ്റിൽ വെള്ളം പിടിച്ച് കുളിക്കാൻ പറഞ്ഞെങ്കിലും ആൾക്ക് അനക്കമില്ല. ഒടുവിൽ എസ്ഐ തന്നെ വെള്ളം കോരി ഒഴിച്ച് മദ്യപിച്ച് ബോധമില്ലാതെ നിന്നയാളെ...

Read More >>
#theft | ഭാര്യയുടെ ചികിത്സയ്ക്ക് തലസ്ഥാനത്ത് പോയി; തിരിച്ചെത്തിയപ്പോൾ വിലപിടിപ്പുള്ളതൊന്നും വീട്ടിലില്ല, വൻ മോഷണം

May 2, 2024 09:32 AM

#theft | ഭാര്യയുടെ ചികിത്സയ്ക്ക് തലസ്ഥാനത്ത് പോയി; തിരിച്ചെത്തിയപ്പോൾ വിലപിടിപ്പുള്ളതൊന്നും വീട്ടിലില്ല, വൻ മോഷണം

മോഷണം കഴിഞ്ഞ് മുറികളിലും ഹാളിലും ഇവർ മൂത്രവിസർജനം നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ശനിയാഴ്ചയാണ് വീട്ടുകാർ...

Read More >>
#deathcase | യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

May 2, 2024 09:24 AM

#deathcase | യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

ഏവിയേഷൻ വിദ്യാർഥി കൂടിയായ അഭിജിത് സ്റ്റേഷനിൽ നിന്ന് വന്നതിന് ശേഷം സഹോദരിയെ വിളിച്ച് പൊലീസ് സ്റ്റേഷനിൽ നേരിട്ട പീഡനം പങ്കു...

Read More >>
Top Stories










GCC News