#malayalisuicide | മലയാളികളുടെ മരണം; മൂന്നുപേരും അന്ധവിശ്വാസം പിന്തുടർന്നത് വീട്ടുകാർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്

#malayalisuicide | മലയാളികളുടെ മരണം; മൂന്നുപേരും അന്ധവിശ്വാസം പിന്തുടർന്നത് വീട്ടുകാർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്
Apr 14, 2024 09:44 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) അരുണാചലിലെ ഹോട്ടൽ മുറിയിൽ മൂന്ന് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മൂന്ന് പേരും അന്ധവിശ്വാസങ്ങളിൽ ആകൃഷ്ടരായ കാര്യം വീട്ടുകാർക്ക് അറിവുണ്ടായിരുന്നുവെന്ന് അരുണാചൽ പൊലീസ് പറയുന്നു. ദേവിയുമായുള്ള ബന്ധത്തെ ആര്യയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു.

ദേവിക്കൊപ്പം താമസിക്കാൻ പോയ ആര്യയെ ബന്ധുക്കൾ അനുനയിപ്പിച്ചാണ് തിരിച്ചെത്തിച്ചത്. 2022 ൽ ആര്യയെ മാനസിക രോഗ വിദഗ്ധനെ കാണിച്ചു. ദേവി സ്കൂളിൽ നിന്നും രാജിവച്ച ശേഷമാണ് ആര്യയെ വീണ്ടും സ്കൂളിലേക്ക് പഠിപ്പിക്കാൻ അയച്ചതെന്നാണ് പൊലീസ് പറയുന്നത്.

2013 ലാണ് ആര്യ ഡോൺ ബോസ്കോ മെയിൽ ഉണ്ടാക്കിയത്. അന്ന് വിശ്വാസങ്ങളെ പിന്തുടർന്നില്ലെന്നും പിന്നീട് നവീനിൻ്റെ വിശ്വാസങ്ങളിൽ ആകൃഷ്ടയായ ശേഷമാണ് ഈ മെയിൽ വഴി ആശയ വിനിമയം സജീവമായതും പൊലീസ് പറയുന്നു. മൂന്ന് പേർക്കും ഇമെയിൽ പാസ് വേർഡ് അറിയാമായിരുന്നു.

ദേവിയുടെ സ്വർണം പണയം വച്ചാണ് ഇവര്‍ അരുണാചല്‍ യാത്രക്ക് പണം കണ്ടെത്തിയത്. സ്വർണം മുത്തൂറ്റിൽ പണയം വച്ച് 95,000 രൂപ വാങ്ങിയെന്നും ദേവിയ്ക്കാണ് പണം നൽകിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. വീട്ടിൽ നിന്നും ഇറങ്ങിയ നവീനും ഭാര്യ ദേവിയും കോവളത്താണ് ആദ്യ ദിവസങ്ങളില്‍ താമസിച്ചത്.

നവീൻ ഇടക്ക് തമിഴ്നാട്ടിലേക്ക് പോയി. സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ ആര്യ സുഹൃത്തുക്കളെ കണ്ടിരുന്നു. അവസാന നാളുകളിലും മൂവരും സന്തോഷവാന്മാരായിരുന്നുവെന്നാണ് അരുണാചൽ പൊലീസ് പറയുന്നത്.

ആര്യ മകളാണെന്ന് വരുത്താൻ മുടി മുറിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. 5 ജി മനുഷ്യനെ നശിപ്പിക്കുമെന്ന നവീൻ്റെ കുറിപ്പ് ഹോട്ടലിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്ധ വിശ്വാസം പ്രചരിപ്പിക്കുന്ന വെബ് സൈറ്റിലേക്ക് നവീൻ സാമ്പത്തിക സഹായം നൽകിയെന്നും പൊലീസ് സ്ഥിരീകരിക്കുന്നു.

#death #malayalis #arunachalpradesh #latest #update #police #report #family #know #all #3 #followed #superstitio

Next TV

Related Stories
#VSivankutty | ഇന്ത്യയിലെ ആദ്യത്തെ 'എ ഐ' അധ്യാപക പരിശീലനത്തിന് കേരളത്തില്‍ തുടക്കമായതായി മന്ത്രി വി ശിവന്‍കുട്ടി

Apr 30, 2024 05:30 PM

#VSivankutty | ഇന്ത്യയിലെ ആദ്യത്തെ 'എ ഐ' അധ്യാപക പരിശീലനത്തിന് കേരളത്തില്‍ തുടക്കമായതായി മന്ത്രി വി ശിവന്‍കുട്ടി

രണ്ടാം ഘട്ടത്തില്‍ പ്രൈമറി മേഖലയിലേക്കും അപ്പര്‍ പ്രൈമറി മേഖലിലേയ്ക്കും പരിശീലനം...

Read More >>
#AryaRajendran | 'സൈബർ ആക്രമണം നേരിടുന്നു', കൗണ്‍സിൽ യോഗത്തിൽ വിതുമ്പി മേയര്‍; കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

Apr 30, 2024 05:21 PM

#AryaRajendran | 'സൈബർ ആക്രമണം നേരിടുന്നു', കൗണ്‍സിൽ യോഗത്തിൽ വിതുമ്പി മേയര്‍; കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍...

Read More >>
#RAPECASE | 17-വയസുകാരിയെ പീഡിപ്പിച്ച കേസിൽ 34-കാരന് ജീവപര്യന്തവും പത്ത് വർഷം കഠിന തടവും

Apr 30, 2024 05:16 PM

#RAPECASE | 17-വയസുകാരിയെ പീഡിപ്പിച്ച കേസിൽ 34-കാരന് ജീവപര്യന്തവും പത്ത് വർഷം കഠിന തടവും

ജീവപര്യന്തം തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും...

Read More >>
#temperature | 'കാഠിന്യം കുറവാണെങ്കിലും ഉച്ച സമയത്ത് കനത്ത ചൂട്': വയനാട്ടിലും ജാഗ്രതാ നിര്‍ദേശം

Apr 30, 2024 05:02 PM

#temperature | 'കാഠിന്യം കുറവാണെങ്കിലും ഉച്ച സമയത്ത് കനത്ത ചൂട്': വയനാട്ടിലും ജാഗ്രതാ നിര്‍ദേശം

ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം ആരോഗ്യ...

Read More >>
#accident | കണ്ണൂരിലെ വാഹനാപകടം: മരിച്ച അഞ്ച് പേരുടെയും പോസ്റ്റ്‍മോർട്ടം പൂർത്തിയായി, പുത്തൂർ എഎൽപി സ്കൂളിൽ പൊതുദർശനം

Apr 30, 2024 04:57 PM

#accident | കണ്ണൂരിലെ വാഹനാപകടം: മരിച്ച അഞ്ച് പേരുടെയും പോസ്റ്റ്‍മോർട്ടം പൂർത്തിയായി, പുത്തൂർ എഎൽപി സ്കൂളിൽ പൊതുദർശനം

സമീപത്തെ ടർഫിൽ കളിക്കുന്നവരും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും...

Read More >>
Top Stories