#accident |വാഹനാപകടം: മകൾക്ക് പിന്നാലെ അമ്മയും മരിച്ചു, അപകടത്തിൽപ്പെട്ടത് വിനോദ സഞ്ചാരികള്‍

#accident |വാഹനാപകടം: മകൾക്ക് പിന്നാലെ അമ്മയും മരിച്ചു, അപകടത്തിൽപ്പെട്ടത് വിനോദ സഞ്ചാരികള്‍
Apr 13, 2024 01:25 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com)  തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ എഴുവയസുകാരിക്ക് പിന്നാലെ അമ്മയും മരിച്ചു.

ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. 15 പേര്‍ക്ക് പരിക്കേറ്റു. രാജാക്കാട് -നെടുങ്കണ്ടം റൂട്ടില്‍ വട്ടക്കണ്ണിപ്പാറ സ്ലീവാ പള്ളിയ്ക്കു സമീപമായിരുന്നു അപകടം.

സംഘത്തിലുണ്ടായിരുന്ന റെജീന (35) , സഫ (ഏഴ്) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 8.30 ഓടെയായിരുന്നു അപകടം. കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്താണ് മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്.

തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു 21 അംഗ സംഘം. ഇതില്‍ നാലു മലേഷ്യന്‍ സ്വദേശികളും ഉള്‍പ്പെടുന്നു.

ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തില്‍ അകപ്പെട്ടവരെ പുറത്തെടുത്ത് വിവിധ വാഹനങ്ങളില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. രാജാക്കാട് പൊലീസും സ്ഥലത്തെത്തി.

ഗുരുതരമായി പരിക്കേറ്റ പത്തോളം പേരെ തേനി മെഡിക്കല്‍ കോളജിലേയ്ക്കു കൊണ്ടു പോയി. മറ്റുള്ളവരെ സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

#Rajakkad #accident #After #her #daughter #mother #died #accident #victims #tourists

Next TV

Related Stories
#NavakeralaBus | 'നവകേരള ബസ്' ഗരുഡ പ്രീമിയമായി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു; ആദ്യ യാത്രയില്‍ തന്നെ ബസിന്‍റെ വാതില്‍ കേടായി

May 5, 2024 07:06 AM

#NavakeralaBus | 'നവകേരള ബസ്' ഗരുഡ പ്രീമിയമായി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു; ആദ്യ യാത്രയില്‍ തന്നെ ബസിന്‍റെ വാതില്‍ കേടായി

ഈ സീറ്റില്‍ ഉള്‍പ്പെടെ എല്ലാ സീറ്റിലും മുഴുവൻ യാത്രക്കാരുമായിട്ടാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. തിരുവനന്തപുരം -കോഴിക്കോട് സര്‍വീസിലും...

Read More >>
#newbornbabydeath | 'ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു, വിജയിച്ചില്ല, കുഞ്ഞിനെ താഴേക്കിട്ടത് വാതിലിൽ മുട്ടിയപ്പോൾ'; അമ്മയുടെ മൊഴി

May 5, 2024 07:00 AM

#newbornbabydeath | 'ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു, വിജയിച്ചില്ല, കുഞ്ഞിനെ താഴേക്കിട്ടത് വാതിലിൽ മുട്ടിയപ്പോൾ'; അമ്മയുടെ മൊഴി

ജനറല്‍ ആശുപത്രിയില്‍ നിന്ന് യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ നിര്‍ദേശം ലഭിച്ച ശേഷം മാത്രമേ യുവതിയെ...

Read More >>
#stolen | വീട് കുത്തിത്തുറന്ന് 350 പവന്‍ കവര്‍ന്ന സംഭവം, സിസിടിവി ദൃശ്യങ്ങൾ പ്രതിയെന്ന് സംശയിക്കുന്ന ആളുടെയെന്ന് പൊലീസ്

May 5, 2024 06:41 AM

#stolen | വീട് കുത്തിത്തുറന്ന് 350 പവന്‍ കവര്‍ന്ന സംഭവം, സിസിടിവി ദൃശ്യങ്ങൾ പ്രതിയെന്ന് സംശയിക്കുന്ന ആളുടെയെന്ന് പൊലീസ്

ഇയാള്‍ പരിസരം നിരീക്ഷിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. ഒന്നിലധികം ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തിലാണ്...

Read More >>
#AryaRajendran | ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍; കേസെടുക്കേണ്ടി വന്നത് കോടതി ഇടപെടലില്‍

May 5, 2024 06:34 AM

#AryaRajendran | ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍; കേസെടുക്കേണ്ടി വന്നത് കോടതി ഇടപെടലില്‍

കേസെടുത്തതോടെ പാര്‍ട്ടി നേതൃത്വവും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയതിനാല്‍ അടുത്ത ദിവസം തന്നെ മേയറും...

Read More >>
Top Stories