#Acidattack | 'സ്ത്രീ സുഹൃത്തുക്കൾ വീട്ടിൽ വരാൻ പാടില്ല, മദ്യപാനം പാടില്ല'; കാമുകന് നേരെ യുവതിയുടെ ആസിഡ് ആക്രമണം

#Acidattack | 'സ്ത്രീ സുഹൃത്തുക്കൾ വീട്ടിൽ വരാൻ പാടില്ല, മദ്യപാനം പാടില്ല'; കാമുകന് നേരെ യുവതിയുടെ ആസിഡ് ആക്രമണം
May 5, 2024 06:08 AM | By VIPIN P V

നാഗ്പൂർ: (truevisionnews.com) മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കാമുകനെ യുവതി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു. ഏപ്രിൽ 25ന് നാഗ്പൂർ കൽമന മാർക്കറ്റിൽ വെച്ചായിരുന്നു സംഭവം.

സുഹൃത്തുക്കൾക്കൊപ്പമെത്തിയ യുവതി 29 കാരനായ കാമുകൻ ഗണേഷ് ലക്ഷ്മൺ ബോയറിന് നേരെ ആസിഡ് എറിയുകയായിരുന്നു. സംഭവത്തിൽ യുവതിക്കും രണ്ട് സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗണേഷ് ലക്ഷ്മൺ ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റാരോപിതയായ യുവതിയും ഗണേഷും കുറച്ച് നാളായി ലിവ്-ഇൻ റിലേഷൻ ഷിപ്പിലായിലായിരുന്നു.

എന്നാൽ ഗണേഷിന്‍റെ മദ്യപാനത്തെ ചൊല്ലിയും യുവതിയുടെ പെൺ സുഹൃത്തുക്കൾ ഇവർ താമസിക്കുന്നിടത്ത് വരുന്നത് സംബന്ധിച്ചും ഇരുവരും വഴക്കിട്ടിരുന്നു.

കുറച്ച് നാളായി ഇരുവരും അകൽച്ചയിലായിരുന്നുവെന്നും കലംന പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.

വഴക്കിനെ തുടർന്ന് സംഭവ ദിവസം ഏപ്രിൽ 25 ന്, പ്രതി യുവതി രണ്ട് സുഹൃത്തുക്കളോടൊപ്പം കൽമന മാർക്കറ്റിൽ വെച്ച് ഗണേഷിന് നേരെ ആസിഡ് എറിയുകയും ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു.

സംഭവത്തിൽ വെള്ളിയാഴ്ചയാണ് പൊലീസ് കേസെടുത്ത്. ആസിഡ് ആക്രമണത്തിന് ഇരയായ യുവാവിന്‍റെ മൊഴിയെടുത്തതായും കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

#Girlfriends #not #house, #drinking'; #Acidattack #young #woman #boyfriend

Next TV

Related Stories
#Firing | കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്; പിന്നിൽ ആംആദ്മിയെന്ന് കോൺഗ്രസ്

May 18, 2024 07:56 PM

#Firing | കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്; പിന്നിൽ ആംആദ്മിയെന്ന് കോൺഗ്രസ്

സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തുകൊണ്ട് റാലി കടന്നുപോകവെയാണ്...

Read More >>
#hanged | എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

May 18, 2024 05:56 PM

#hanged | എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറി ഹര്‍ഷിതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
#fire | കംമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ തീപിടിത്തം: രക്ഷപ്പെടാൻ പൈപ്പുകളിലൂടെ വലിഞ്ഞുക്കേറി വിദ്യാർത്ഥികൾ

May 18, 2024 05:52 PM

#fire | കംമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ തീപിടിത്തം: രക്ഷപ്പെടാൻ പൈപ്പുകളിലൂടെ വലിഞ്ഞുക്കേറി വിദ്യാർത്ഥികൾ

തീ അണയ്ക്കാൻ അഗ്‌നിശമനാസേന സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി പേരെ രക്ഷിച്ചെങ്കിലും ഇനിയും നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി...

Read More >>
#NewBornbabyDeath | ഡോക്ടറുടെ ഉപദേശപ്രകാരം മാതാപിതാക്കൾ പൊരിവെയിലത്ത് വച്ച നവജാത ശിശുവിന് ദാരുണാന്ത്യം

May 18, 2024 04:44 PM

#NewBornbabyDeath | ഡോക്ടറുടെ ഉപദേശപ്രകാരം മാതാപിതാക്കൾ പൊരിവെയിലത്ത് വച്ച നവജാത ശിശുവിന് ദാരുണാന്ത്യം

കൂടാതെ, കുഞ്ഞിന്റെ മരണ ശേഷം റീതാ ദേവിയെ നിർബന്ധിതമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി കുടുംബാംഗങ്ങൾ...

Read More >>
#BibhavKumar | എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതി; കെജ്രിവാളിന്റെ പി എ വിഭവ് കുമാര്‍ അറസ്റ്റില്‍

May 18, 2024 01:35 PM

#BibhavKumar | എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതി; കെജ്രിവാളിന്റെ പി എ വിഭവ് കുമാര്‍ അറസ്റ്റില്‍

അതിനിടെ കെജ്രിവാളിന്‍റെ ഓഫീസിൽ ഒരു മണിക്കൂർ സ്വാതി മലിവാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ആരോപിച്ച് ബിഭവ് കുമാർ രംഗത്ത്...

Read More >>
Top Stories