#KKRama | 'യുവാക്കളുടെ മരണത്തിന് കാരണം അമിത ലഹരി ഉപയോഗമെന്ന് നിഗമനം': ലഹരി സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെകെ രമ

#KKRama | 'യുവാക്കളുടെ മരണത്തിന് കാരണം അമിത ലഹരി ഉപയോഗമെന്ന് നിഗമനം': ലഹരി സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെകെ രമ
Apr 12, 2024 07:12 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കുന്നുമ്മക്കരയിലെ യുവാക്കളുടെ മരണത്തില്‍ സമഗ്ര പൊലീസ് അന്വേഷണം നടത്തണമെന്ന് കെകെ രമ. യുവാക്കളുടെ ദാരുണാന്ത്യം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.

അമിതമായ ലഹരി ഉപയോഗമാണ് മരണത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം.

ലഹരി വിതരണ സ്രോതസ്സുകളെ കണ്ടെത്തി വിദ്യാര്‍ത്ഥികളേയും യുവാക്കളേയും മരണത്തോളമെത്തിക്കുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെകെ രമ ആവശ്യപ്പെട്ടു.

കെ.കെ രമ പറഞ്ഞത്: കുന്നുമ്മക്കരയിലെ രണ്ടു യുവാക്കളുടെ മരണം സമഗ്രമായ പോലീസ് അന്വേഷണം നടക്കണം. ലഹരിമാഫിയക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണം. കുന്നുമ്മക്കരയില്‍ രണ്ട് യുവാക്കളുടെ ദാരുണന്ത്യം സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.

അമിതമായ ലഹരി ഉപയോഗമാണ് മരണത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം. ലഹരി മാഫിയ സംഘം എത്രത്തോളം നമ്മുടെ ചുറ്റുപാടുകളില്‍ സജീവമാണെന്ന് തെളിയിക്കുന്നതാണ് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങള്‍. ലഹരി മാഫിയ സംഘങ്ങള്‍ക്ക് എതിരായ നിയമനടപടികള്‍ എത്ര കണ്ടു ദുര്‍ബലമാണെന്നത് ഓരോ ദിവസവും നാം തിരിച്ചറിയുകയാണ്.

ലഹരിക്കെതിരായ പ്രതിരോധം കേവലം രാഷ്ട്രീയ പ്രചാരണങ്ങളായി മാറുകയും പോലീസും എക്‌സൈസ് വിഭാഗവുമെല്ലാം സ്വീകരിക്കേണ്ട നിയമ നടപടികളില്‍ കുറ്റകരമായ വീഴ്ച സംഭവിക്കുകയുമാണ്. കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് ഇതിനോട് തൊട്ടടുത്ത പ്രദേശമായ ആദിയൂരിലെ ബസ്സ്‌സ്റ്റോപ്പില്‍ രണ്ട് യുവാക്കള്‍ ഇതുപോലെ മരണപ്പെട്ടു കിടക്കുന്നത് കണ്ടത്.

അതും ലഹരി ഉപയോഗത്തിന്റെ ഭാഗമായി സംഭവിച്ചതാണ് എന്നാണ് പോലീസ് വിശദീകരണം.

ഇതുസംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനോ ആരാണ് ഇത്തരം ലഹരി മാഫിയ സംഘത്തിന്റെ പ്രധാന കണ്ണികള്‍ എന്ന് കണ്ടെത്തി നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാനോ കഴിഞ്ഞില്ല എന്നതും അങ്ങേയറ്റം കുറ്റകരമായ അനാസ്ഥയാണ്.

ലഹരി വിതരണ സ്രോതസ്സുകളെ കണ്ടെത്തി വിദ്യാര്‍ത്ഥികളേയും യുവാക്കളേയും വഴിതെറ്റിക്കുന്ന മരണത്തോളമെത്തിക്കുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ വേണ്ട അടിയന്തര നടപടി ഭരണകൂടം സ്വീകരിക്കണം.

#kkrema #demands #strict #action #against #drug #gang #kozhikkode

Next TV

Related Stories
#KSurendran | സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു -കെ.സുരേന്ദ്രൻ

Jul 26, 2024 04:30 PM

#KSurendran | സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു -കെ.സുരേന്ദ്രൻ

അദ്ദേഹത്തിന് സമനിലതെറ്റിയിരിക്കുകയാണ്. ഇനി ബിജെപിയിൽ ചേരാതെ കെ.മുരളീധരൻ നിയമസഭയിൽ കയറില്ല. മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ്. വാസുകിയെ...

Read More >>
#Congress | മിഷൻ 2025ന്റെ പേരിൽ കോൺ​ഗ്രസിൽ തർക്കം മുറുകുന്നു; ഇന്നത്തെ യോ​ഗത്തിൽ വിട്ടുനിന്ന് വി ഡി സതീശൻ

Jul 26, 2024 02:53 PM

#Congress | മിഷൻ 2025ന്റെ പേരിൽ കോൺ​ഗ്രസിൽ തർക്കം മുറുകുന്നു; ഇന്നത്തെ യോ​ഗത്തിൽ വിട്ടുനിന്ന് വി ഡി സതീശൻ

പുതിയ ചുമതല സമാന്തര സംവിധാനമായി കാണേണ്ടതില്ലെന്ന് വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് യോഗത്തെ അറിയിച്ചു. വിഡി സതീശന്‍ ഓണ്‍ലൈന്‍...

Read More >>
#VDSatheesan | 'സൂപ്പർ പ്രസിഡന്റ്' ആകാൻ ശ്രമിക്കുന്നു: കെപിസിസി യോഗത്തിൽ വി ഡി സതീശനെതിരെ കടുത്ത വിമർശനം

Jul 25, 2024 10:53 PM

#VDSatheesan | 'സൂപ്പർ പ്രസിഡന്റ്' ആകാൻ ശ്രമിക്കുന്നു: കെപിസിസി യോഗത്തിൽ വി ഡി സതീശനെതിരെ കടുത്ത വിമർശനം

വ്യാഴാഴ്ച രാത്രിയായിരുന്നു കെപിസിസി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗം...

Read More >>
#VDSatheesan | ‘രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണം; കര്‍ണാടകയ്ക്ക് എതിരായ വികാരം ഉണ്ടാക്കുന്നതു ശരിയല്ല’

Jul 25, 2024 03:08 PM

#VDSatheesan | ‘രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണം; കര്‍ണാടകയ്ക്ക് എതിരായ വികാരം ഉണ്ടാക്കുന്നതു ശരിയല്ല’

രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നമ്മള്‍...

Read More >>
#PKKunhalikutty | പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Jul 23, 2024 07:46 PM

#PKKunhalikutty | പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ല. ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം...

Read More >>
Top Stories