പാലക്കാട് : ( www.truevisionnews.com ) പുലാപ്പറ്റയിൽ കാണാതായ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. കീറിപ്പാറ ചാത്തംപള്ളിയാലിൽ ക്വാറിയിലെ മടയിലാണ് യുവാവിനെ കണ്ടെത്തിയത്.
കോണിക്കഴി ഡോ.രമേഷ് ബാബുവിൻ്റെ മകൻ രാമകൃഷ്ണനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്.
പാറമടക്ക് സമീപം ബൈക്കും വെള്ളത്തിൽ ചെരുപ്പും കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയിരുന്നു.
പാലക്കാട് നിന്നുള്ള സ്കൂബ ഉൾപ്പെടെ ചേർന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
#palakkad #missing #youth #found #dead