#Panoorbombblast | പാനൂർ ബോംബ് സ്ഫോടനം: സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്, ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കത്ത് നൽകി

#Panoorbombblast | പാനൂർ ബോംബ് സ്ഫോടനം: സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്, ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കത്ത് നൽകി
Apr 12, 2024 11:53 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പാനൂർ ബോംബ് സ്ഫോടനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക്എം എം ഹസ്സൻ കത്ത് നൽകി.

യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിർമ്മാണം.പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബോംബ് നിർമ്മിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും പ്രതികളെ പിന്തുണക്കുന്നു. ബോംബ് നിർമ്മാണം ഭീകര പ്രവർത്തനമാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ചെറിയ കാര്യമല്ല. വടകരയില്‍ ഷാഫിയുടെ വിജയത്തെ സിപിഎം പേടിക്കുന്നുവെന്നും ഹസ്സന്‍ പറഞ്ഞു.

വീട്ടിനടുത്തുള്ള ഒരാൾ മരിച്ചാൽ അനുശോചിക്കാൻ പോകില്ലെയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. ക്ലിഫ് ഹൗസിൽ നിന്നും 16 കിലോമീറ്റർ അപ്പുറമുള്ള സിദ്ധാർത്ഥന്‍റെ വീട്ടിൽ എന്തുകൊണ്ട് മുഖ്യമന്ത്രി പോയില്ല.

ക്രൂരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മുടിയനായ മകനെ അച്ഛൻ തള്ളി പറയാനിടയായതു പോലെയാണ് ഡിവൈഎഫ്ഐയെ എം.വി ഗോവിന്ദൻ തള്ളി പറയുന്നത്.

മോദി വർഗീയവത്കരിക്കുന്നതിനെക്കാൾ വർഗീയത പറയുന്നത് പിണറായിയാണ്. മോദി ഇനി കേരളത്തിൽ വരേണ്ടയെന്ന് അഭ്യർത്ഥിക്കുന്നു.

ബിജെപിയുടെ താര പ്രചാരകനായി പിണറായി മാറിയിട്ടുണ്ട്. മോദിയെക്കാൾ ശക്തിയായി കോൺഗ്രസിനെ പിണറായി ആക്രമിക്കുന്നുണ്ടെന്നും ഹസ്സന്‍ പറഞ്ഞു.

#Panoorbombblast: #Congress #written #Chief #ElectionCommissioner #demanding #CBI #probe

Next TV

Related Stories
#arrested|സി.പി.എം നേതാക്കൾക്കുനേരേ സ്ഫോടകവസ്തു എറിഞ്ഞത് പ്രവർത്തകൻ; കൂട്ടുപ്രതി അറസ്റ്റിൽ, എറിഞ്ഞയാൾ ഒളിവിൽ

May 22, 2024 07:50 AM

#arrested|സി.പി.എം നേതാക്കൾക്കുനേരേ സ്ഫോടകവസ്തു എറിഞ്ഞത് പ്രവർത്തകൻ; കൂട്ടുപ്രതി അറസ്റ്റിൽ, എറിഞ്ഞയാൾ ഒളിവിൽ

മാന്തി രതീഷ് എന്നുവിളിക്കുന്ന രതീഷാണ് സ്ഫോടകവസ്തുവെറിഞ്ഞതെന്ന്‌ നേതാക്കൾ പോലീസിനു നൽകിയ മൊഴിയിൽ...

Read More >>
#dead|ക്വാറിയിലേക്ക് കാൽ തെന്നിവീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു

May 22, 2024 07:31 AM

#dead|ക്വാറിയിലേക്ക് കാൽ തെന്നിവീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു

വീടിനടുത്ത് ക്വറിക്ക് സമീപം സംസാരിച്ച് നടന്നു പോകുന്നതിനിടയിൽ മേഘജ് കാൽ വഴുതി വീഴുകയും രക്ഷിക്കാൻ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നെന്ന്...

Read More >>
#meeting|സർക്കാർ ആശുപത്രികളിലെ ആവർത്തിച്ചുള്ള ചികിത്സാപ്പിഴവ്; ആരോഗ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

May 22, 2024 07:24 AM

#meeting|സർക്കാർ ആശുപത്രികളിലെ ആവർത്തിച്ചുള്ള ചികിത്സാപ്പിഴവ്; ആരോഗ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ ഓഫീസിലാണ്...

Read More >>
#rain|ഇന്നും കനത്ത മഴയ്ക്ക് സാധ്യത 2 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

May 22, 2024 06:45 AM

#rain|ഇന്നും കനത്ത മഴയ്ക്ക് സാധ്യത 2 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത മണിക്കൂറുകളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...

Read More >>
#bail|സ്ത്രീകളുടെ ശുചിമുറിയിൽ ക്യാമറ ഒളിപ്പിച്ച് ദൃശ്യം പകർത്തിയ കേസ്; യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം

May 22, 2024 06:28 AM

#bail|സ്ത്രീകളുടെ ശുചിമുറിയിൽ ക്യാമറ ഒളിപ്പിച്ച് ദൃശ്യം പകർത്തിയ കേസ്; യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം

വിനോദ സഞ്ചാരത്തിനെത്തിയ തിരുവനന്തപുരത്തെ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘാംഗത്തിന്‍റെ ശൗചാലയ ദൃശ്യങ്ങൾ ആഷിക്ക് മൊബൈൽ ഫോണിൽ...

Read More >>
Top Stories