#drowned | പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു; റിസ്വാനയ്ക്കും ദീമയ്‌ക്കും പിന്നാലെ ബാദുഷയും മരണത്തിനു കീഴടങ്ങി

#drowned |  പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു; റിസ്വാനയ്ക്കും ദീമയ്‌ക്കും പിന്നാലെ ബാദുഷയും മരണത്തിനു കീഴടങ്ങി
Apr 12, 2024 11:13 AM | By Athira V

ശ്രീകൃഷ്ണപുരം / മണ്ണാർക്കാട്:( www.truevisionnews.com )  കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട ബന്ധുക്കളായ മൂന്നു വിദ്യാർഥികളും മരിച്ചു.

വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുറ്റാനിക്കാട് കൊടുവാളിപ്പുറം പുതിയ വീട്ടിൽ ഷംസുദ്ദിന്റെയും നബീസയുടെയും മകൻ ബാദുഷയും (20) മരണത്തിനു കീഴടങ്ങി. 

ബാദുഷയ്ക്കൊപ്പമുണ്ടായിരുന്ന ചെർപ്പുളശ്ശേരി കുറ്റിക്കോട് പരേതനായ പാറക്കൽ മുസ്തഫയുടെയും റാബിയത്തിന്റെയും മകൾ റിസ്‌വാന (17) ആശുപത്രിയിലേക്കുള്ള വഴിമധ്യേയും, മണ്ണാർക്കാട് കെടുവാളിക്കുണ്ട് ചെറുമല അബൂബക്കറിന്റെയും സുഹറയുടെയും മകൾ‍ ദീമ മെഹബ (20) ആശുപത്രിയിൽവച്ചും മരിച്ചിരുന്നു.

കാരാകുറുശ്ശി അരപ്പാറ ചോലേക്കാട്ടിൽ വീരാപ്പുവിന്റെയും ബിയ്യാത്തുവിന്റെയും മൂന്നു പെൺമക്കളുടെ മക്കളായ മൂന്നു പേരാണ് അപകടത്തിൽപെട്ടത്.

ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. ബാദുഷയുടെ പിതാവ് ഷംസുദ്ദീൻ ജോലി ചെയ്യുന്ന കൃഷിത്തോട്ടം സന്ദർശിക്കാൻ എത്തിയപ്പോൾ സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ.

പുഴയിൽ അടിയൊഴുക്കുണ്ടെന്നു കുട്ടികൾക്ക് അറിയുമായിരുന്നില്ല. ഒഴുക്കിൽപെട്ട കുട്ടികൾ നിലവിളിച്ചതോടെ സമീപവാസികളെത്തി രക്ഷാപ്രവർത്തനം നടത്തി. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും റിസ്വാനയും ദീന മെഹബയും മരിച്ചു.

തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് റിസ്‍വാന. സഹോദരൻ മുഹമ്മദ് നിയാസ്.

കരുവാരകുണ്ട് സ്വദേശിയായ ദീന മെഹ്ബയുടെ കുടുംബം മണ്ണാർക്കാട് കൊടുവാളിക്കുണ്ടിലാണു താമസം. മണ്ണാർക്കാട് നജാത്ത് കോളജ് ബിഎസ്‌സി മാത്‌സ് അവസാന വർഷ വിദ്യാർഥിയാണ്. സഹോദരങ്ങൾ: അദീം, ദിൽന.


#tragic #river #bathing #incident #claims #lives #three #young #students #palakkad

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories