പാലക്കാട്: (truevisionnews.com) മണ്ണാർക്കാട് കരിമ്പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഗുരുതര പരിക്കുകളോടെ ഒരാൾ ചികിത്സയിൽ.
പാറക്കൽ സ്വദേശിനി റിസ്വാനയും (19) ചെറുമല സ്വദേശിനി ദീമ മെഹ്ബയും ( 19) എന്നിവരാണ് മുങ്ങിമരിച്ചത്.
പുത്തൻ വീട്ടിൽ ബാദുഷ ( 17 ) യാണ് ചികിത്സയിലുള്ളത്. കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമാണ് മൂന്ന് കുട്ടികളും പുഴയിൽ അകപ്പെട്ടത് നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്നാണ് കുട്ടികളെ കരയ്ക്ക് കയറ്റിയത്.
കാരാക്കൂർശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് കുട്ടികളും.
#Two #students #drowned #Karimpuzha