#drowned | പുഴയിൽ കുളിക്കാനിറങ്ങിയ 19കാരി മുങ്ങിമരിച്ചു; ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ

#drowned | പുഴയിൽ കുളിക്കാനിറങ്ങിയ 19കാരി മുങ്ങിമരിച്ചു; ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ
Apr 11, 2024 08:40 PM | By Athira V

പാലക്കാട്: ( www.truevisionnews.com ) കരിമ്പുഴ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിൽ ഉൾപ്പെട്ട പെൺകുട്ടി മുങ്ങിമരിച്ചു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം.

ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാന (19) ആണ് മരിച്ചത്. റിസ്വാനയ്‌ക്കൊപ്പം അപകടത്തിൽപ്പെട്ട രണ്ടു യുവാക്കളെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും രണ്ടു പേരുടെയും നില ഗുരുതരമാണ്.

റിസ്വാനയ്‌ക്ക് ഒപ്പമുണ്ടായിരുന്ന ബാദുഷ, ദീമ മെഹ്ബു എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ബന്ധുക്കളായ മൂന്നു പേരും പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സഹോദരങ്ങളുടെ മക്കളാണ് അപകടത്തിൽപെട്ടത്. പുഴയ്ക്കു സമീപം തോട്ടം വാങ്ങിയതിന്റെ ഭാഗമായി ഇവിടെ എത്തിയതായിരുന്നു മൂന്നു പേരും.

അവിടെനിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയിൽ മുങ്ങിയത്.

നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്കു കയറ്റി വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസ്വാന മരണത്തിനു കീഴടങ്ങി. സാധാരണയായി ആളുകൾ കുളിക്കുന്ന കടവല്ല ഇതെന്ന് വാർഡ് അംഗം അനസ് പറഞ്ഞു.

#youngwoman #drowns #river #bathing #accident #palakkad #two #critical

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories