ഇടുക്കി: ( www.truevisionnews.com ) മുൻ എംഎൽഎയും കെപിസിസി എക്സിക്യുട്ടീവ് അംഗവുമായിരുന്ന പി.പി.സുലൈമാൻ റാവുത്തർ സിപിഎമ്മിൽ ചേർന്നു.
കെപിസിസിയുടെ രമേശ് ചെന്നിത്തല ചെയർമാനായുള്ള 25 അംഗ തിരഞ്ഞെടുപ്പ് പ്രചരണസമിതി അംഗത്വം രാജിവച്ചാണ് റാവുത്തർ ഇടതു മുന്നണി സ്ഥാനാർഥികൾക്കു പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മിലേക്ക് എത്തുന്നത്.
3 വർഷമായി കോൺഗ്രസ് അംഗം അല്ലെന്നും തിരഞ്ഞെടുപ്പ് സമിതിയിലേക്കു തിരഞ്ഞെടുത്തത് അറിഞ്ഞില്ലെന്നും റാവുത്തർ പറഞ്ഞു.
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ.എസ്.യു. നേതാവായിരിക്കെയാണു റാവുത്തർ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്.
വി.എം. സുധീരന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരിക്കെ സംസ്ഥാന ട്രഷറര്‍ ആയും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്‍റായിരിക്കേ സംസ്ഥാന ജനറല്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
#former #mla #congress #leader #ppsulaimanrawther #joins #cpm