#KKSivaraman | കെ കെ ശിവരാമനെതിരെ നടപടി; എൽഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തുനിന്ന് നീക്കി

#KKSivaraman | കെ കെ ശിവരാമനെതിരെ നടപടി; എൽഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തുനിന്ന് നീക്കി
Jul 27, 2024 01:05 PM | By VIPIN P V

ഇടുക്കി: (truevisionnews.com) സിപിഐ നേതാവ് കെകെ ശിവരാമനെ എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് നടപടി.

മുന്നണി മര്യാദകൾ ലംഘിച്ച് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നുവെന്ന വിമർശനം എൽഡിഎഫിൽ നിന്ന് തന്നെ ഉയർന്ന പശ്ചാത്തലത്തിലാണ് കെകെ ശിവരാമനെതിരെയുള്ള പാർട്ടി നീക്കം.

പാർട്ടിക്ക് ജില്ലാ കൺവീനർ സ്ഥാനം ഉള്ള മൂന്ന് ജില്ലകളിലും അതാത് ജില്ല സെക്രട്ടറിമാർ തന്നെ കൺവീനർ ആയാൽ മതിയെന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടിയെന്നാണ് സിപിഐ വിശദീകരണം.

ശിവരാമന് പകരം ജില്ലാ സെക്രട്ടറി സലിം കുമാറിനായിരിക്കും എൽഡിഎഫ് ജില്ലാ കൺവീനറുടെ ചുമതല.

#Action #KKSivaraman #LDF #district #convenor #removed #post

Next TV

Related Stories
തിരുവമ്പാടിയിൽ ലീഗിൻ്റെ പോഷക സംഘടനയുടെ കുടുംബസംഗമത്തിലേക്ക് പിവി അൻവറിന് ക്ഷണം; ബന്ധമില്ലെന്ന് ലീഗ്

Jun 14, 2025 01:17 PM

തിരുവമ്പാടിയിൽ ലീഗിൻ്റെ പോഷക സംഘടനയുടെ കുടുംബസംഗമത്തിലേക്ക് പിവി അൻവറിന് ക്ഷണം; ബന്ധമില്ലെന്ന് ലീഗ്

തിരുവമ്പാടിയിൽ ലീഗിൻ്റെ പോഷക സംഘടനയുടെ കുടുംബസംഗമത്തിലേക്ക് പിവി അൻവറിന്...

Read More >>
Top Stories










Entertainment News