#bodyfound | ദുരൂഹത; വൃദ്ധദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം, ഒരാളുടെ മൃതദേഹം പുറത്തെ കുളിമുറിയിൽ

#bodyfound |  ദുരൂഹത; വൃദ്ധദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം, ഒരാളുടെ മൃതദേഹം പുറത്തെ കുളിമുറിയിൽ
Apr 11, 2024 10:10 AM | By Athira V

മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളിയിൽ വൃദ്ധ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. സി ടി വർ​ഗീസ് (78), അന്നമ്മ വർ​ഗീസ് (73) എന്നിവരാണ് മരിച്ചത്.

വർ​ഗീസിന്റെ മൃതദേഹം പുറത്തെ കുളിമുറിയിലും അന്നമ്മയുടേത് വീടിനുള്ളിലുമായിരുന്നു.

സംഭവത്തില്‍ കീഴ്‌വായ്പൂർ പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നു വെച്ച നിലയിൽ ആയിരുന്നു. തീപിടിത്തത്തില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ജനലുകളും വീട്ടിലെ മറ്റു വസ്തുക്കളും കത്തിനശിച്ചിട്ടുണ്ട്.

ഗ്യാസിൽ നിന്ന് തീപടര്‍ന്ന് പൊട്ടിത്തെറിച്ചായിരിക്കാം ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നതെന്നാണ് സംശയിക്കുന്നത്. തീപിടിച്ച് വെന്തുമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പൊലീസ് സ്ഥലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

നടപടികള്‍ പൂര്‍ത്തിയായശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവം നടക്കുമ്പോള്‍ ഇരുവരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

#old #couple #burnt #death #pathanamthitta #mallappally

Next TV

Related Stories
#newbornbabydeath | ക്ഷീണിതയായ യുവതിയെ കണ്ടപ്പോൾ വനിതാ പൊലീസിന്റെ സംശയം; കുറ്റവാളിയിലേക്ക് എത്തിയത് ഇങ്ങനെ

May 4, 2024 12:30 PM

#newbornbabydeath | ക്ഷീണിതയായ യുവതിയെ കണ്ടപ്പോൾ വനിതാ പൊലീസിന്റെ സംശയം; കുറ്റവാളിയിലേക്ക് എത്തിയത് ഇങ്ങനെ

തുടർന്ന് സിസിടിവി പരിശോധനയിലാണ് മുകളിൽനിന്ന് പൊതിക്കെട്ട് റോഡിലേക്ക് വീഴുന്നത് പൊലീസ് കാണുന്നത്. ഇതോടെ സമീപത്തുള്ള അപ്പാർട്ട്മെന്റിലെ...

Read More >>
#newbornbabydeath |കുഞ്ഞിന്റെ കൊലപാതകം; അണുബാധയെ തുടർന്ന് യുവതി ഐസിയുവിൽ, കസ്റ്റഡി ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം

May 4, 2024 12:15 PM

#newbornbabydeath |കുഞ്ഞിന്റെ കൊലപാതകം; അണുബാധയെ തുടർന്ന് യുവതി ഐസിയുവിൽ, കസ്റ്റഡി ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം

യുവതിയുടെ മൊഴി സംബന്ധിച്ചും യുവതിയുടെ സുഹൃത്തിനെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കാനില്ലെന്നും...

Read More >>
#Drivingtest | ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി, പ്രതിദിന ടെസ്റ്റുകൾ 40

May 4, 2024 11:52 AM

#Drivingtest | ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി, പ്രതിദിന ടെസ്റ്റുകൾ 40

പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ്...

Read More >>
#goldrate |സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

May 4, 2024 11:47 AM

#goldrate |സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

ഇന്നലെ വീണ്ടും 400 രൂപയുടെ ഇടിവുണ്ടായി. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയർന്ന് 6585 രൂപയായി....

Read More >>
#Onlinescam | ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ യുവാവിന് 12.45 ലക്ഷം നഷ്ടമായി; സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു

May 4, 2024 11:43 AM

#Onlinescam | ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ യുവാവിന് 12.45 ലക്ഷം നഷ്ടമായി; സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു

ഫേസ്ബുക്കിൽ മാരുതി ഗാർമെൻസ് അഹമ്മദാബാദിൽ നിന്നും ഡ്രസ് ഐറ്റം പർച്ചേസ് ചെയ്‌ത മട്ടന്നൂർ സ്വദേശിക് 5,200 രൂപ...

Read More >>
Top Stories