#transferred | റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

#transferred | റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം
Apr 11, 2024 10:10 AM | By VIPIN P V

കാസർഗോഡ്: (truevisionnews.com) റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്.

സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്ന് സൂചന. മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവിയെ പളളിയിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ.

എന്നാൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. തെരഞ്ഞെടുപ്പ് വേളയിൽ വന്ന വിധി വലിയ ചർച്ചയായി. പ്രതിപക്ഷം വിധി സർക്കാരിനെതിരെ ആയുധമാക്കി.

പിന്നാലെ എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി. പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ വാദങ്ങൾ ദുർബലമാണ്.

പ്രതികളെ ശിക്ഷാനാവശ്യമായ തെളിവുകളുണ്ട് തുടങ്ങിയ കാര്യങ്ങളാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നത്. 2017 മാര്‍ച്ച് 20നാണ് കാസര്‍ഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്.

ചൂരിയിലെപള്ളിയിൽ അതിക്രമിച്ചു കയറി വെട്ടിക്കൊല്ലുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡയിലെ അജേഷ്, അഖിലേഷ്, നിധിന്‍ കുമാര്‍ എന്നിവരാണ് പ്രതികളെന്നായിരുന്നു കുറ്റപത്രത്തിലുണ്ടായിരുന്നത്.

എന്നാൽ കേസിൽ കാസർഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ ബാലകൃഷ്ണൻ, പ്രതികളെ വെറുതെ വിടുന്നുവെന്ന് ഒറ്റവരിയിൽ വിധി പറഞ്ഞു.

കോടതി ഡിഎൻഎ തെളിവിന് പോലും വില കല്പിച്ചില്ലെന്നായിരുന്നു വിധി വന്നതിന് പിന്നാലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആരോപിച്ചത്.

#judge #who #delivered #verdict #RiyazMaulvimurdercase #transferred

Next TV

Related Stories
HumanRightsCommission | മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

May 2, 2024 05:27 PM

HumanRightsCommission | മേയര്‍ - കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

യാത്രക്കാരെയും സഞ്ചരിക്കാൻ അനുവദിക്കാത്തതിനുമെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ...

Read More >>
#babycobra |മുണ്ടക്കയത്ത് 13 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി

May 2, 2024 05:03 PM

#babycobra |മുണ്ടക്കയത്ത് 13 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി

പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെ പിന്നീട് വന മേഖലയിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ...

Read More >>
#rain |കനത്ത ചൂട്: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി മാത്രം, നിര്‍ദേശം

May 2, 2024 04:57 PM

#rain |കനത്ത ചൂട്: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി മാത്രം, നിര്‍ദേശം

മെഡിക്കല്‍ കോളേജുകളിലെയും നഴ്സിംഗ് കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും....

Read More >>
#accident |കണ്ണീരണിഞ്ഞ് ഈയ്യങ്കോട് ഗ്രാമം; കാശ്മീരിലെ വാഹനാപകടം സഫ്‌വാൻ്റെ മൃതദേഹം  വിമാനമാർഗം ഇന്ന് നാട്ടിലെത്തിക്കും

May 2, 2024 04:23 PM

#accident |കണ്ണീരണിഞ്ഞ് ഈയ്യങ്കോട് ഗ്രാമം; കാശ്മീരിലെ വാഹനാപകടം സഫ്‌വാൻ്റെ മൃതദേഹം വിമാനമാർഗം ഇന്ന് നാട്ടിലെത്തിക്കും

കുടുംബത്തിൻ്റെ മാത്രമല്ല നാടിൻ്റെയും ഉറ്റവനായ യുവാവിൻ്റെ ആകസ്മിക വേർപാട് അക്ഷരാർത്ഥത്തിൽ നാട്ടിനെ...

Read More >>
#dyfi |വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ 'യൂത്ത് അലേര്‍ട്ട്' സംഘടിപ്പിക്കും

May 2, 2024 03:44 PM

#dyfi |വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ 'യൂത്ത് അലേര്‍ട്ട്' സംഘടിപ്പിക്കും

ധ്രൂവീകരണ ലക്ഷ്യങ്ങള്‍ക്കെതിരെയാണ് യൂത്ത് അലേര്‍ട്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു....

Read More >>
Top Stories