#Patanjali | ‘തെറ്റായ വാദങ്ങളുമായി പരസ്യം നല്‍കരുതെന്ന് നിര്‍ദേശിച്ചിരുന്നു’: പതഞ്‌ജലിയെ തള്ളി കേന്ദ്രത്തിന്റെ സത്യവാങ്‌മൂലം

#Patanjali | ‘തെറ്റായ വാദങ്ങളുമായി പരസ്യം നല്‍കരുതെന്ന് നിര്‍ദേശിച്ചിരുന്നു’: പതഞ്‌ജലിയെ തള്ളി കേന്ദ്രത്തിന്റെ സത്യവാങ്‌മൂലം
Apr 10, 2024 11:18 AM | By VIPIN P V

ദില്ലി : (truevisionnews.com) കോടതി വിമർശിച്ചതോടെ പരസ്യ വിവാദ കേസിൽ പതഞ്ജലിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.

അലോപ്പതി മരുന്നുകൾക്കെതിരായ പരസ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ആയുഷ് മന്ത്രാലയം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. അലോപ്പതിക്കെതിരായ പരസ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും അത് പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നുമാണ് സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചത്.

കൊവിഡ് പ്രതിരോധം എന്ന പേരിൽ പതഞ്ജലി പുറത്തിറക്കിയ'കൊറോണിലിന്' പരസ്യം നൽകരുതെന്ന് നിർദ്ദേശിച്ചുവെന്നും ഇതിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്.

കോടതി വിമർശനത്തിന് പിന്നാലെയാണ്കേന്ദ്രം സത്യവാങ്മൂലം നൽകിയത്.

പതഞ്ജലിയുടെ വ്യാജ പരസ്യക്കേസിൽ ബാബാ രാംദേവിനെയും ആചാര്യ ബാൽകൃഷ്ണനെയും കഴിഞ്ഞ ദിവസം സുപ്രീംകോടതി നേരിട്ട് ശാസിച്ചിരുന്നു. കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി നേരത്തെ

നല്കിയ സത്യവാങ്മൂലത്തിൽ കടുത്ത അതൃപ്തി അറിയിച്ച കോടതി രാംദേവിന്റെ മാപ്പ് അപേക്ഷ തള്ളുകയും വ്യാജപരസ്യങ്ങളിൽ നടപടി സ്വീകരിക്കാത്തിൽ കേന്ദ്രത്തെ വിമർശിക്കുകയുമുണ്ടായി.

പതഞ്ജലി ഉൽപ്പന്നങ്ങളെക്കുറിച്ച് തെറ്റായ അവകാശവാദം ഉയർത്തുന്ന പരസ്യങ്ങൾ പിൻവലിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

കോടതി ഉത്തരവിനെ കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്ന രാംദേവിന്റെ വാദം മുഖവിലക്കെടുക്കാതെയാണ് കോടതി മാപ്പപേക്ഷ കഴിഞ്ഞ ദിവസം തളളിയത്.

വ്യാജപരസ്യങ്ങളിൽ നടപടി സ്വീകരിക്കാത്തിൽ കേന്ദ്രത്തിനെതിരെയും അന്ന് കോടതി വിമർശിച്ചിരുന്നു. പതഞ്ജലിയുമായി കേന്ദ്രവും ഉത്തരാഖണ്ട് സർക്കാരുൾ കൈക്കോർത്തെന്ന് കോടതി തുറന്നടിച്ചു. ഇതോടെയാണ് കേന്ദ്രം പതഞ്ജലിക്കെതിരെ സത്യവാങ്മൂലം നൽകാൻ തയ്യാറായത്.

#Advised #not #advertise #false #claims': #Center #affidavit #rejects #Patanjali

Next TV

Related Stories
#accident |  ലോറിയും ബസുകളും കൂട്ടിയിടിച്ചു: നാല് മരണം, ഇരുപതിലധികം പേർക്ക് പരിക്ക്

May 16, 2024 09:24 AM

#accident | ലോറിയും ബസുകളും കൂട്ടിയിടിച്ചു: നാല് മരണം, ഇരുപതിലധികം പേർക്ക് പരിക്ക്

ചെന്നൈയിലേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസാണ് ലോറിയുമായി...

Read More >>
#mamatabanerjee|  'സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കും'; നിലപാട് വ്യക്തമാക്കി മമത ബാനര്‍ജി

May 16, 2024 09:14 AM

#mamatabanerjee| 'സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കും'; നിലപാട് വ്യക്തമാക്കി മമത ബാനര്‍ജി

ഹൂഗ്ലിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി കൂടിയായ മമതയുടെ നിര്‍ണായക പ്രഖ്യാപനം എന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ്...

Read More >>
#accident | ലൈവിൽ വന്നു അമിത വേ​ഗതയിൽ കാറോടിച്ചു; ഓവർടേക്കിം​ഗിനിടെ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

May 16, 2024 08:51 AM

#accident | ലൈവിൽ വന്നു അമിത വേ​ഗതയിൽ കാറോടിച്ചു; ഓവർടേക്കിം​ഗിനിടെ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഇവർ ഇൻസ്റ്റാഗ്രാമിൽ യാത്ര ലൈവായി ചിത്രീകരിക്കുന്നതിനെയാണ്...

Read More >>
#NarendraModi |രാജ്യത്തിന്‍റെ ബജറ്റില്‍ 15% കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാൻ ശ്രമിച്ചു: വിവാദ പരാമര്‍ശവുമായി മോദി

May 15, 2024 08:23 PM

#NarendraModi |രാജ്യത്തിന്‍റെ ബജറ്റില്‍ 15% കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്‍കാൻ ശ്രമിച്ചു: വിവാദ പരാമര്‍ശവുമായി മോദി

കോണ്‍ഗ്രസ് ഹിന്ദു ബജറ്റും മുസ്ലീം ബജറ്റും ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും മോദി...

Read More >>
#zomato | വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്‍ പീസ്; പരാതിയുമായി യുവാവ്, ലഭിച്ച മറുപടി ഇങ്ങനെ...

May 15, 2024 07:34 PM

#zomato | വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്‍ പീസ്; പരാതിയുമായി യുവാവ്, ലഭിച്ച മറുപടി ഇങ്ങനെ...

ബിരിയാണിയിലെ ചിക്കൻ കഷണങ്ങൾ ഇട്ടതിലൂടെ ശുദ്ധ വെജിറ്റേറിയനായ തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം...

Read More >>
#suicide |സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് ജീവനൊടുക്കി

May 15, 2024 04:40 PM

#suicide |സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് ജീവനൊടുക്കി

സച്ചിന്‍റെ മുംബൈയിലെ വസതിക്ക് സുരക്ഷ ഒരുക്കുന്ന സംഘത്തിൽ ഉൾപ്പെട്ട സേനാംഗമാണ്...

Read More >>
Top Stories