#nationalhighway|ദേശീയപാത വികസനം: ഇനി കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി വിലനിര്‍ണയം

#nationalhighway|ദേശീയപാത വികസനം:  ഇനി കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി വിലനിര്‍ണയം
Apr 10, 2024 09:34 AM | By Meghababu

തിരുവനന്തപുരം: (truevisionnews.com)കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി വിലനിര്‍ണയിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശം അംഗീകരിച്ച് സംസ്ഥാനവും. മൂല്യനിര്‍ണയം നടത്തി വിലനിശ്ചയിക്കുമ്പോള്‍ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുക കുറയും.

ദേശീയപാത 66, പുതിയ കോഴിക്കോട്-പാലക്കാട് ദേശീയപാത 966 എന്നിവയ്ക്ക് ഈ നിര്‍ദേശം ബാധകമാവില്ലെന്ന് സംസ്ഥാനം പറയുന്നുണ്ടെങ്കിലും 966 (കോഴിക്കോട്-പാലക്കാട്)-ന്റെ കാര്യത്തില്‍ നിലവില്‍ കേന്ദ്രം തീരുമാനമെടുത്തിട്ടില്ല. മാന്വലില്‍ കാലപ്പഴക്കം നോക്കി വില നിശ്ചയിക്കണമെന്നാണ് പറയുന്നത്.

വിസ്തീര്‍ണം തിട്ടപ്പെടുത്തി ഓരോ വിഭാഗം കെട്ടിടങ്ങളെ തരംതിരിക്കണം. ഇതിന്റെ രണ്ടിരട്ടി വിലനല്‍കാം. കാലപ്പഴക്കം അടിസ്ഥാനത്തിലാക്കുന്നതോടെ അന്നത്തെ കെട്ടിടവില റവന്യൂവകുപ്പ് കണ്ടെത്തണം. ഇതിന്റെ രണ്ടിരട്ടി തുകനല്‍കിയാലും പുതിയ കെട്ടിടം നിര്‍മിക്കാനുള്ള പണം തികയില്ലെന്നാണ് ഉടമകളുടെ പരാതി.

കേന്ദ്രനിര്‍ദേശത്തോട് ആദ്യം കേരളം യോജിച്ചില്ലെങ്കിലും കേന്ദ്രം ഉറച്ചുനിന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. നഷ്ടപരിഹാരവിതരണം ആരംഭിച്ചിട്ടില്ലാത്ത എല്ലാ ദേശീയപാത പദ്ധതികള്‍ക്കും ഘടനാപരമായ മൂല്യനിര്‍ണയം നടത്തി 2018-ലെ മാന്വല്‍ പ്രകാരം വില നിശ്ചയിക്കാമെന്ന് സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.

പുതിയ നിര്‍ദേശം വീണ്ടും സ്ഥലമെറ്റേടുപ്പിന് വെല്ലുവിളിയായേക്കാമെന്ന് ഭൂമിയേറ്റെടുക്കല്‍ വിഭാഗത്തിലെ ഡെപ്യൂട്ടി കളക്ടര്‍മാര്‍ പറയുന്നു.

#National #highway #development #pricing #based #age #buildings

Next TV

Related Stories
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
Top Stories