#death | വഴിയില്ല, വീട്ടിൽനിന്ന് ആംബുലൻസിലേക്ക് എത്തിക്കാൻ വൈകി; യുവാവിന് ദാരുണാന്ത്യം

#death | വഴിയില്ല, വീട്ടിൽനിന്ന് ആംബുലൻസിലേക്ക് എത്തിക്കാൻ വൈകി; യുവാവിന് ദാരുണാന്ത്യം
Apr 10, 2024 09:18 AM | By Athira V

അമ്പലപ്പുഴ(ആലപ്പുഴ): ( www.truevisionnews.com ) വഴിസൗകര്യമില്ലാത്തതിനാൽ വീട്ടിൽനിന്ന് രണ്ടുകിലോമീറ്റർ മാത്രം അകലെയുള്ള ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ യുവാവ് യഥാസമയം ചികിത്സകിട്ടാതെ മരിച്ചു.

അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് എട്ടാംവാർഡിൽ കഞ്ഞിപ്പാടം പന്ത്രണ്ടിൽച്ചിറയിൽ വിജയകുമാർ (കുട്ടൻ-48) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതരയ്ക്കുശേഷമാണ് വിജയകുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.

കഞ്ഞിപ്പാടത്തിന്റെ വടക്കുപടിഞ്ഞാറുമേഖലയിലുള്ള തോട്ടങ്കരഭാഗത്താണ് കർഷകത്തൊഴിലാളിയായ വിജയകുമാർ താമസിക്കുന്നത്. ഇവിടെ റോഡോ വഴിസൗകര്യമോ ഇല്ല.

ഇതുമൂലം വളരെ വൈകിയാണ് റോഡിലെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഏതാനും മാസംമുൻപ് ഇദ്ദേഹത്തിന്റെ അയൽവാസിയും സമാനസാഹചര്യത്തിൽ മരിച്ചിരുന്നു.

അമ്മ: ശാന്ത. ഭാര്യ: സീമ. മക്കൾ: അനന്തു, അഞ്ജലി. സഞ്ചയനം ശനിയാഴ്ച 8.45-ന്.

#late #reach #ambulance #young #man #died

Next TV

Related Stories
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
Top Stories