#suicidecase | അമ്മയുടേയും രണ്ട് മക്കളുടേയും മരണം: കുടുംബ പ്രശ്‌നമെന്ന് സൂചന, അന്വേഷണം ഊര്‍ജിതം

#suicidecase | അമ്മയുടേയും രണ്ട് മക്കളുടേയും മരണം: കുടുംബ പ്രശ്‌നമെന്ന് സൂചന, അന്വേഷണം ഊര്‍ജിതം
Apr 10, 2024 08:32 AM | By Athira V

കാസർഗോഡ്: ( www.truevisionnews.com ) ചീമേനി ചെമ്പ്രകാനം ഈസ്റ്റില്‍ പഞ്ചായത്ത് ജീവനക്കാരിയായ വീട്ടമ്മയേയും രണ്ട് ആണ്‍മക്കളെയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം.

കാസർഗോഡ് ചീമേനി ചെമ്പ്രകാനം-പെരുന്തോല്‍ കോളനി റോഡിലെ വീട്ടിനകത്താണ് 31 കാരിയായ പി.സജനയേയും മക്കളായ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും ഒമ്പത് വയസുകാരനുമായ ഗൗതം, നാല് വയസുകാരനും യുകെജി വിദ്യാര്‍ത്ഥിയുമായ തേജസ് എന്നിവരെ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന് പിന്നില്‍ കുടുംബ പ്രശ്‌നമാണെന്ന് സൂചന. ചോയ്യങ്കോട് കെഎസ്ഇബി സബ് എഞ്ചിനീയര്‍ രഞ്ജിത്തിന്റെ ഭാര്യയും പെരിങ്ങോം വയക്കര പഞ്ചായത്തിലെ യുഡി ക്ലര്‍ക്കുമാണ് സജന.

ചീമേനി വിവേകാനന്ദ വിദ്യാമന്ദിര്‍ വിദ്യാര്‍ത്ഥികളാണ് കുട്ടികള്‍. വീടിന്റെ മുകള്‍ നിലയിലെ മേല്‍ക്കൂരയിലുള്ള ജിഐ ഷീറ്റിന്റെ പൈപ്പില്‍ മുറുക്കിയ ഷാള്‍ കഴുത്തില്‍ ചുറ്റി മരിച്ച നിലയിലായിരുന്നു സജന. കൈയില്‍ നിന്നും ചോര വാര്‍ന്നു പോകുന്ന നിലയിലായിരുന്നു.

മക്കള്‍ രണ്ടു പേരും ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ നിലത്ത് കിടക്കയില്‍ മരിച്ച നിലയിലായിരുന്നു. വീട്ടിലെ താഴെ നിലയിലുണ്ടായിരുന്ന രഞ്ജിത്തിന്റെ പിതാവ് ശിവശങ്കരന്‍ ഉച്ചഭക്ഷണത്തിനായി കുട്ടികളെ വിളിക്കാന്‍ മുകളിലെത്തിയപ്പോഴാണ് ദാരുണ സംഭവം അറിയുന്നത്.

കാഞ്ഞങ്ങാട് ഡിവൈഎസ്പി അടക്കമുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തി. വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മക്കളെ കഴുത്ത് മുറുക്കി കൊന്ന് മാതാവ് ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് കരുതുന്നത്.

ചെമ്പ്രകാനത്തെ വീട്ടില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സജനയുടെ ഭര്‍ത്താവ് രഞ്ജിത്ത് വയനാട് മാനന്തവാടി സ്വദേശിയാണ്.

#death #woman #children #kasargod #investigation

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories