#keralarain | ജാഗ്രത! ഏപ്രിൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴ, ഇന്ന് കടലാക്രണ സാധ്യത, മൂന്ന് ജില്ലകളിൽ മഴയെത്തും

#keralarain | ജാഗ്രത! ഏപ്രിൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴ, ഇന്ന് കടലാക്രണ സാധ്യത, മൂന്ന്  ജില്ലകളിൽ മഴയെത്തും
Apr 10, 2024 08:18 AM | By Athira V

തിരുവവന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് കൊടും ചൂട് തുടരുമ്പോഴും ആശ്വാസമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. ഏപ്രിൽ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയ മഴയുണ്ടാകും. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. 12,13 തീയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പിൽ പറയുന്നു.

ഇടിമിന്നൽ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

എന്നാൽ വേനൽ മഴയെത്തുമെങ്കിലും സംസ്ഥാനത്ത് കൊടുംചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഇടുക്കിയും വയനാടും ഒഴികെ 12 ജില്ലകളിൽ ശനിയാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം തീരദേശവാസികൾ മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.

#imd #predicts #rainfall #kerala #today #latest #weather #forecast #rain #alert #news

Next TV

Related Stories
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
Top Stories