#medicalreport|ചെമ്മീ‍ൻ കറി കഴിച്ച് യുവതിയുടെ മരണം : മെഡിക്കൽ റിപ്പോർട്ട് പുറത്ത്

#medicalreport|ചെമ്മീ‍ൻ കറി കഴിച്ച് യുവതിയുടെ മരണം : മെഡിക്കൽ റിപ്പോർട്ട് പുറത്ത്
Apr 10, 2024 08:07 AM | By Meghababu

തൊടുപുഴ : (truevisionnews.in)ചെമ്മീ‍ൻ കറി കഴിച്ച് അലർജി മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മരണകാരണം ഹൃദയാഘാതമെന്നു മെഡിക്കൽ റിപ്പോർട്ട്.

പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിത (20) ഞായറാഴ്ച രാത്രിയാണു മരിച്ചത്. ചെമ്മീൻ കഴിച്ചതിനെ തുടർന്ന് നികിതയ്ക്ക് അലർജിയുണ്ടായി.

ശ്വാസതടസ്സമുണ്ടായതോടെയാണു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഹൃദയാഘാതം ഉണ്ടായതോടെയാണു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയതെന്ന് ഡോക്ടർമാർ പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ മരണകാരണം ഉറപ്പാക്കാൻ കഴിയൂവെന്നു തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ് കുമാർ പറഞ്ഞു. നികിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്

#Woman #death #after #eating #shrimp #curry: #Medical #report #out

Next TV

Related Stories
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
#accident |  ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 29, 2024 08:57 PM

#accident | ലക്കിടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചാണ്...

Read More >>
Top Stories