#suicide | നിലത്തുവിരിച്ച കിടക്കയിൽ കഴുത്തു ഞെരിച്ചു കൊന്ന നിലയിൽ കുട്ടികൾ; തൊട്ടടുത്ത് സജനയും: ഞെട്ടൽ മാറാതെ ചെമ്പ്രകാനം

#suicide | നിലത്തുവിരിച്ച കിടക്കയിൽ കഴുത്തു ഞെരിച്ചു കൊന്ന നിലയിൽ കുട്ടികൾ; തൊട്ടടുത്ത് സജനയും: ഞെട്ടൽ മാറാതെ ചെമ്പ്രകാനം
Apr 10, 2024 06:45 AM | By Susmitha Surendran

കാസർകോട്: (truevisionnews.com)   സജനയുടെയും മക്കളുടെയും മരണത്തിന്റെ ഞെട്ടൽമാറാതെ ചീമേനി ചെമ്പ്രകാനം ഗ്രാമം. പഞ്ചായത്ത് ക്ലർക്കായ സജന (32)യുടെയും മക്കളായ ഗൗതം (8), തേജസ് (4) എന്നിവരുടെയും മരണവിവരം ഇന്നലെ ഉച്ചയോടെയാണു പുറംലോകം അറിഞ്ഞത്.

വീട്ടുവളപ്പിൽ പണിയെടുക്കുകയായിരുന്ന ഭർതൃപിതാവ് ശിവശങ്കരൻ തിരികെ വീട്ടിലെത്തിയപ്പോൾ സജനയെയും മക്കളെയും മരിച്ച നിലയിൽ കാണുകയായിരുന്നു.

പ്രഭാതഭക്ഷണം കഴിച്ചശേഷം കുട്ടികളുമായി വീടിന്റെ മുകൾ നിലയിലെത്തിയ സജന ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുട്ടികളെ നിലത്തുവിരിച്ച കിടക്കയിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലും സജനയുടെ മൃതദേഹം തൊട്ടടുത്തു തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയയായിരുന്നു.

കുട്ടികളെ കൊലപ്പെടുത്തിയശേഷം സജന തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. സജനയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

പക്ഷേ, ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പെരിങ്ങോം–വയക്കര പഞ്ചായത്തിലെ ക്ലർക്കാണ് സജന. ജോലിക്ക് എത്താത്തതിനെ തുടർന്ന് സജനയെ വിളിച്ചിരുന്നെങ്കിലും ഫോണെടുത്തിരുന്നില്ലെന്നു സഹപ്രവർത്തകര്‍ പറഞ്ഞു.

ചീമേനി വിവേകാനന്ദ മന്ദിരത്തിലെ വിദ്യാർഥികളാണ് ഗൗതമും തേജസും. പോയ്യംങ്കോട് കെഎസ്ഇബി ഓഫിസിലെ ഓഫിസിലെ സബ് എന്‍ജീനീയറായ ടി. എസ്. രൻജിത്താണ് സജനയുടെ ഭർത്താവ്.

#Children #strangled #beds #ground #Next #sajana #Chembrakanam #without #changing #shock

Next TV

Related Stories
#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

Apr 29, 2024 10:50 PM

#temperature |വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം...

Read More >>
#robbery  |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

Apr 29, 2024 10:22 PM

#robbery |വൻ കവർച്ച, 42 പവനോളം സ്വർണാഭരണങ്ങൾ കവര്‍ന്നത് ആളില്ലാത്ത വീട്ടിൽ നിന്ന്

വീട്ടിലെ 42 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

Apr 29, 2024 09:53 PM

#CMD |ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

മേയര്‍ ആരോപിക്കുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരനായ യദുവിന്റെ...

Read More >>
#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

Apr 29, 2024 09:20 PM

#sunburned |'ആദ്യം ചെറിയൊരു അസ്വസ്ഥത, പിന്നീട് കണ്ടത് പൊള്ളിയ പാട്'; ഉടൻ ചികിത്സ തേടിയെന്ന് സൂര്യതാപമേറ്റ വയോധികൻ

ആദ്യം വലത് തോളിനോട് ചേര്‍ന്നുള്ള ഭാഗത്ത് അസ്വസ്ഥത തോന്നുകയായിരുന്നുവെന്ന് പുരുഷോത്തമ പണിക്കര്‍...

Read More >>
Top Stories