#death | നിലത്തുവിരിച്ച കിടക്കയിൽ കഴുത്തു ഞെരിച്ചു കൊന്ന നിലയിൽ കുട്ടികൾ, തൊട്ടടുത്ത് സജനയും; ഞെട്ടൽ മാറാതെ ചെമ്പ്രകാനം

#death | നിലത്തുവിരിച്ച കിടക്കയിൽ കഴുത്തു ഞെരിച്ചു കൊന്ന നിലയിൽ കുട്ടികൾ, തൊട്ടടുത്ത് സജനയും; ഞെട്ടൽ മാറാതെ ചെമ്പ്രകാനം
Apr 9, 2024 10:17 PM | By Athira V

കാസർകോട്: ( www.truevisionnews.com ) സജനയുടെയും മക്കളുടെയും മരണത്തിന്റെ ഞെട്ടൽമാറാതെ ചീമേനി ചെമ്പ്രകാനം ഗ്രാമം. പഞ്ചായത്ത് ക്ലർക്കായ സജന (32)യുടെയും മക്കളായ ഗൗതം (8), തേജസ് (4) എന്നിവരുടെയും മരണവിവരം ഉച്ചയോടെയാണു പുറംലോകം അറിഞ്ഞത്.

വീട്ടുവളപ്പിൽ പണിയെടുക്കുകയായിരുന്ന ഭർതൃപിതാവ് ശിവശങ്കരൻ തിരികെ വീട്ടിലെത്തിയപ്പോൾ സജനയെയും മക്കളെയും മരിച്ച നിലയിൽ കാണുകയായിരുന്നു.

പ്രഭാതഭക്ഷണം കഴിച്ചശേഷം കുട്ടികളുമായി വീടിന്റെ മുകൾ നിലയിലെത്തിയ സജന ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുട്ടികളെ നിലത്തുവിരിച്ച കിടക്കയിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലും സജനയുടെ മൃതദേഹം തൊട്ടടുത്തു തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയയായിരുന്നു.

കുട്ടികളെ കൊലപ്പെടുത്തിയശേഷം സജന തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. സജനയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പക്ഷേ, ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

പെരിങ്ങോം–വയക്കര പഞ്ചായത്തിലെ ക്ലർക്കാണ് സജന. ജോലിക്ക് എത്താത്തതിനെ തുടർന്ന് സജനയെ വിളിച്ചിരുന്നെങ്കിലും ഫോണെടുത്തിരുന്നില്ലെന്നു സഹപ്രവർത്തകര്‍ പറഞ്ഞു.

ചീമേനി വിവേകാനന്ദ മന്ദിരത്തിലെ വിദ്യാർഥികളാണ് ഗൗതമും തേജസും. പോയ്യംങ്കോട് കെഎസ്ഇബി ഓഫിസിലെ ഓഫിസിലെ സബ് എന്‍ജീനീയറായ ടി. എസ്. രൻജിത്താണ് സജനയുടെ ഭർത്താവ്.

#kasaragod #chimeni #village #family #tragedy

Next TV

Related Stories
#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം;  കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

May 2, 2024 11:10 AM

#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തി പൊലീസ്...

Read More >>
#goldrate |  സ്വണ വിലയിൽ വൻ വർധന; പവന് 560 രൂപ കൂടി

May 2, 2024 10:44 AM

#goldrate | സ്വണ വിലയിൽ വൻ വർധന; പവന് 560 രൂപ കൂടി

പവന്റെ വിലയിൽ 560 രൂപയുടെ വർധനയുണ്ടായി....

Read More >>
#Missingcase | ഭാര്യയുടെ പരാതിയിൽ അന്വേഷണം, കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

May 2, 2024 10:32 AM

#Missingcase | ഭാര്യയുടെ പരാതിയിൽ അന്വേഷണം, കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

ഇതോടെ പരിഭ്രാന്തരായ കുടുംബം പോത്താനിക്കാട് സ്റ്റേഷനില്‍ പരാതി നല്‍കി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നാറിൽ...

Read More >>
#Case | മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്

May 2, 2024 10:20 AM

#Case | മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്

ബക്കറ്റിൽ വെള്ളം പിടിച്ച് കുളിക്കാൻ പറഞ്ഞെങ്കിലും ആൾക്ക് അനക്കമില്ല. ഒടുവിൽ എസ്ഐ തന്നെ വെള്ളം കോരി ഒഴിച്ച് മദ്യപിച്ച് ബോധമില്ലാതെ നിന്നയാളെ...

Read More >>
Top Stories