#death |കേരളത്തെ ഞെട്ടിച്ച പകൽ, കാസർകോടും തൃശൂരിലുമായി ഇല്ലാതായത് നാല് കുട്ടികൾ, അതിദാരുണം -ഞെട്ടി നാട്

#death |കേരളത്തെ ഞെട്ടിച്ച പകൽ, കാസർകോടും തൃശൂരിലുമായി ഇല്ലാതായത് നാല് കുട്ടികൾ, അതിദാരുണം  -ഞെട്ടി നാട്
Apr 9, 2024 07:45 PM | By Susmitha Surendran

കാസർകോട്/തൃശൂര്‍: (truevisionnews.com)  കേരളത്തിൽ ചൊവ്വാഴ്ച രണ്ട് സംഭവങ്ങളിലായി നഷ്ടപ്പെട്ടത് നാല് കുട്ടികളുടെ ജീവൻ. കാസർകോട് ചീമേനി ചെമ്പ്രങ്ങാനത്ത് അമ്മയെയും രണ്ട് മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിലും സമാന സംഭവമുണ്ടായി. മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടുകയും രണ്ട് കുട്ടികൾ മരിക്കുകയും ചെയ്തു. രണ്ട് സംഭവങ്ങളിലും ഞെട്ടലിലാണ് പ്രദേശവാസികൾ. കാസർകോട് പഞ്ചായത്ത് ജീവനക്കാരിയായ സജന (36), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്.

മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സജന ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻ‌റെ പ്രാഥമിക നിഗമനം. കുട്ടികളുടെ മൃതദേഹം കിടപ്പ് മുറിയിലായിരുന്നു. മുകളിലത്തെ നിലയില്‍ തൂങ്ങിയ നിലയിലായിരുന്നു സജനയുടെ മൃതദേഹം.

കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മക്കളെ കൊന്ന് സജന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പഞ്ചായത്തിലെ ജീവനക്കാരിയാണ് സജന.

കെഎസ്ഇബി സബ് എൻജിനീയർ ടി.എസ് രഞ്ജിത്തിന്റെ ഭാര്യയാണ്. എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിൽ പിഞ്ചുകുഞ്ഞിനെയടക്കം മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടുകയായിരുന്നു.

ഇതിൽ രണ്ട് കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ്(7) ആദിദേവ് (6) എന്നിവരാണ് മരിച്ചത്. അമ്മ 29 വയസ്സുള്ള സയന ഒന്നര വയസ്സുള്ള മകൾ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

മരിച്ച കുട്ടികളിൽ ഒരാളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഒരാളുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

എരുമപ്പെട്ടി സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

കുന്നംകുളം അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേനാസംഘം സ്ഥലത്തെത്തി. നാട്ടുകാരും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് നാലുപേരെയും കിണറ്റിൽ നിന്നും പുറത്തെത്തിച്ചത്.

#Four #children #lost #lives #two #incidents #Kerala #Tuesday.

Next TV

Related Stories
#rain |കനത്ത ചൂട്: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി മാത്രം, നിര്‍ദേശം

May 2, 2024 04:57 PM

#rain |കനത്ത ചൂട്: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി മാത്രം, നിര്‍ദേശം

മെഡിക്കല്‍ കോളേജുകളിലെയും നഴ്സിംഗ് കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും....

Read More >>
#accident |കണ്ണീരണിഞ്ഞ് ഈയ്യങ്കോട് ഗ്രാമം; കാശ്മീരിലെ വാഹനാപകടം സഫ്‌വാൻ്റെ മൃതദേഹം  വിമാനമാർഗം ഇന്ന് നാട്ടിലെത്തിക്കും

May 2, 2024 04:23 PM

#accident |കണ്ണീരണിഞ്ഞ് ഈയ്യങ്കോട് ഗ്രാമം; കാശ്മീരിലെ വാഹനാപകടം സഫ്‌വാൻ്റെ മൃതദേഹം വിമാനമാർഗം ഇന്ന് നാട്ടിലെത്തിക്കും

കുടുംബത്തിൻ്റെ മാത്രമല്ല നാടിൻ്റെയും ഉറ്റവനായ യുവാവിൻ്റെ ആകസ്മിക വേർപാട് അക്ഷരാർത്ഥത്തിൽ നാട്ടിനെ...

Read More >>
#dyfi |വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ 'യൂത്ത് അലേര്‍ട്ട്' സംഘടിപ്പിക്കും

May 2, 2024 03:44 PM

#dyfi |വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ 'യൂത്ത് അലേര്‍ട്ട്' സംഘടിപ്പിക്കും

ധ്രൂവീകരണ ലക്ഷ്യങ്ങള്‍ക്കെതിരെയാണ് യൂത്ത് അലേര്‍ട്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു....

Read More >>
#KSRTC  | മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

May 2, 2024 03:35 PM

#KSRTC | മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

ഇത്തരത്തിൽ അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്യുന്നത് കെഎസ്ആർടിസിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാ മാർഗ്ഗങ്ങൾ തേടുന്ന സാഹചര്യത്തിലേക്ക്...

Read More >>
 #PMAsalam | മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന ഒരുതരം വരട്ടുചൊറി: പിഎംഎ സലാം

May 2, 2024 03:30 PM

#PMAsalam | മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന ഒരുതരം വരട്ടുചൊറി: പിഎംഎ സലാം

ആർടിഒ പരിഷ്‌ക്കാരത്തിന് അനുസരിച്ച് സൗകര്യം ഒരുക്കാതെയും അതിനുള്ള ഫണ്ട് അുവദിക്കാതെയും ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാരെ പ്രയാസപ്പെടുത്തിയ...

Read More >>
Top Stories