#arrest |സഹോദരനൊപ്പം നടന്നു പോവുകയായിരുന്ന 18 കാരിയെ കടന്നു പിടിച്ച സംഭവം: 66 കാരൻ അറസ്റ്റിൽ

#arrest |സഹോദരനൊപ്പം നടന്നു പോവുകയായിരുന്ന 18 കാരിയെ കടന്നു പിടിച്ച സംഭവം: 66 കാരൻ അറസ്റ്റിൽ
Apr 3, 2024 07:11 AM | By Susmitha Surendran

തിരുവല്ല : (truevisionnews.com)  തിരുവല്ലയിലെ ഓതറയിൽ സഹോദരനൊപ്പം നടന്നു പോവുകയായിരുന്ന 18 കാരിയെ നടുറോഡിൽ വെച്ച് കടന്നു പിടിച്ച സംഭവത്തിൽ 66 കാരനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.

കിഴക്കൻ ഓതറ പ്രയാറ്റ് പടിഞ്ഞാറേതിൽ വീട്ടിൽ മോഹനൻ ആണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

ആറ് വയസ്സുകാരനായ സഹോദരനൊപ്പം നടന്നു വരികയായിരുന്ന പെൺകുട്ടിയെ ഓതറ - കൈച്ചിറ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് മോഹനൻ പിന്നിൽ കൂടി എത്തി ശരീര ഭാഗങ്ങളിൽ കടന്നു പിടിക്കുകയായിരുന്നു.

പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചതോടെ പ്രതി സംഭവം സ്ഥലത്തു നിന്നും സൈക്കിളിൽ രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ തിരുവല്ല പോലീസിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ തിരുവല്ല സിഐ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉച്ചയോടെ പ്രതിയെ വീടിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും എന്ന് സിഐ പറഞ്ഞു.

#18yearold #girl #who #walking #her #brother #caught #66yearold #man #arrested

Next TV

Related Stories
#Mpox | എം പോക്സ്; കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2ബി

Sep 20, 2024 05:26 PM

#Mpox | എം പോക്സ്; കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2ബി

വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന്...

Read More >>
#sruthi | ആരോഗ്യപ്രവ‍ർത്തകർ തന്നെ നന്നായി പരിചരിച്ചു, ഇനി മുണ്ടേരിയിലെ വീട്ടിൽ വിശ്രമം; ശ്രുതി ആശുപത്രി വിട്ടു

Sep 20, 2024 05:10 PM

#sruthi | ആരോഗ്യപ്രവ‍ർത്തകർ തന്നെ നന്നായി പരിചരിച്ചു, ഇനി മുണ്ടേരിയിലെ വീട്ടിൽ വിശ്രമം; ശ്രുതി ആശുപത്രി വിട്ടു

ഇരു കാലിലും ഒടിവും ചതവുമേറ്റ ശ്രുതിക്ക് ഇടതുകാലിലാണ് ശസ്ത്രക്രിയ നടത്തിയത്. ശ്രുതിയുടെ ഡിസ്‌ചാർജുമായി ബന്ധപ്പെട്ട് ടി സിദ്ധിഖ് എംഎൽഎ...

Read More >>
#accident | ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് കുഞ്ഞിന്  ദാരുണാന്ത്യം

Sep 20, 2024 04:54 PM

#accident | ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് കുഞ്ഞിന് ദാരുണാന്ത്യം

കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീഴുകയായിരുന്നു....

Read More >>
#arrest |  കടുവ ഇറങ്ങിയെന്ന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം, മൂന്ന് പേര്‍ അറസ്റ്റില്‍

Sep 20, 2024 04:44 PM

#arrest | കടുവ ഇറങ്ങിയെന്ന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം, മൂന്ന് പേര്‍ അറസ്റ്റില്‍

പാടം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസറുടെ പരാതിയിലാണ്...

Read More >>
Top Stories