മലപ്പുറം: (truevisionnews.com) വണ്ടൂര്‍ തിരുവാലിയില്‍ ഭാര്യാമാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
വരിച്ചാലില്‍ സല്‍മത്താ(52) ണ് മരുമകന്‍ സമീറിന്റെ വെട്ടേറ്റ് മരിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സല്‍മത്തിന്റെ മകള്‍ സജ്‌നയുടെ ഭര്‍ത്താവാണ് സമീര്‍.
സല്‍മത്തിനെ വെട്ടിയ ശേഷം മരണം ഉറപ്പുവരുത്താന്‍ സമീര്‍ അവരുടെ കൈപിടിച്ചു നോക്കിയെന്ന് സജ്‌ന പറഞ്ഞു. തന്നെയും വെട്ടാന്‍ സമീര്‍ ശ്രമിച്ചെങ്കിലും കുട്ടികളുമൊത്ത് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച വൈകീട്ട് നാലരയ്ക്കായിരുന്നു ആക്രമണം നടന്നത്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയ സമീര്‍ വൈകിട്ട് വീട്ടിലെത്തി. ശേഷം കയ്യില്‍ കരുതിയ, തേങ്ങ പറിക്കാന്‍ ഉപയോഗിക്കുന്ന വലിയ കത്തി ഉപയോഗിച്ച് സജ്‌നയെ വെട്ടാല്‍ ശ്രമിച്ചു.
ഇതോടെ, ഇവര്‍ കുട്ടികളുമായി പുറത്തേക്കോടി. ഈ സമയം പുറത്ത് പാത്രം കഴുകുകയായിരുന്ന സല്‍മത്തിനെ ഇനി ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സമീര്‍ വെട്ടുകയായിരുന്നു.
നിലത്തുവീണതിന് ശേഷവും സമീര്‍, സല്‍മത്തിനെ വെട്ടുകയും ചവിട്ടുകയും ചെയ്തു. പിന്നീട്, അവരുടെ കൈ പിടിച്ച് സമീര്‍ മരണം ഉറപ്പുവരുത്തി. ആക്രമണത്തിന് പിന്നാലെ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ തടഞ്ഞുവെച്ചത്.
പിന്നീട്, ഇയാളെ പോലീസെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തലക്ക് ഗുരുതരമായി വെട്ടേറ്റ സല്‍മത്ത് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.
സമീര്‍ പതിവായി ഭാര്യയേയും മക്കളേയും അമ്മയേയും ഉപദ്രവിക്കുമായിരുന്നു. സജ്‌നയേയും കൊല്ലപ്പെട്ട സല്‍മത്തിനേയും ഇയാള്‍ ഉപദ്രവിച്ചതിനെത്തുടര്‍ന്ന് വണ്ടൂര്‍ പോലീസില്‍ ഒന്നിലധികം പരാതികളുമുണ്ട്.
#More #details #incident #youngman #killed #his #motherinlaw #out.