ഇടുക്കി: (truevisionnews.com) മൂന്നാർ തലയാർ എസ്റ്റേറ്റിൽ വീണ്ടും കടുവയുടെ ആക്രമണം. കടുകുമുടി ഡിവിഷനിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു.

ഇന്നലെ വൈകിട്ടാണ് സംഭവം. കന്തസ്വാമി എന്ന ആളുടെ പശുവിനെയാണ് കടുവ ആക്രമിച്ചത്.
കടുവ പശുവിനെ ആക്രമിക്കുന്നത് നാട്ടുകാർ നേരിൽ കണ്ടിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ ബഹളം വച്ചതോടെ കടുവ ഓടിപ്പോയി.
#Tiger #again #Talayar# Estate #cow #left #graze #attacked
