#arrest | ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ശ്രമം; പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

#arrest | ജയിലിലേക്ക് ലഹരിവസ്തുക്കൾ കടത്താൻ ശ്രമം; പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ
Mar 29, 2024 07:21 PM | By VIPIN P V

കൂത്തുപറമ്പ് (കണ്ണൂർ): (truevisionnews.com) ജയിലിലേക്ക് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

മാങ്ങാട്ടിടം കണ്ടേരിയിലെ നവാസ് മൻസിലിൽ പി.കെ. അർഷാദിനെയാണ് കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ പി.എസ്. ശ്രീജിത്തും സംഘവും പിടികൂടിയത്.

കണ്ണൂർ തോട്ടടയിൽ ഒളിവിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് അർഷാദ് പോലീസിന്റെ വലയിലായത്. കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിലേക്കായിരുന്നു ലഹരി കടത്താൻ ശ്രമിച്ചത്.

കേസിലെ മറ്റൊരു പ്രതിയായ ഉനൈസിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. എന്നാൽ അർഷാദ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ മാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയെ തട്ടികൊണ്ടുവന്ന് കൂത്തുപറമ്പ് നിർമ്മലഗിരിയിലെ ലോഡ്ജിൽ താമസിപ്പിച്ച് സ്വർണ്ണം തട്ടിയ കേസിൽ റിമാൻ്റിൽ കഴിയുകയായിരുന്ന പ്രതികൾക്കും സുഹൃത്തുക്കൾക്കുമാണ് ലഹരി വസ്തുക്കൾ എത്തിച്ച് നൽകാൻ ശ്രമിച്ചത്.

ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എസ്.ഐ. അഖിൽ, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, അഷറഫ്, സമന്യ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

#attempt #smuggle #drugs #prison; #Accused #who #attacked #police #escaped #arrested

Next TV

Related Stories
#tiger | പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; പരിശോധന നടത്തി വനംവകുപ്പ്

Apr 27, 2024 05:58 PM

#tiger | പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; പരിശോധന നടത്തി വനംവകുപ്പ്

ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാൻ വിട്ടപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ...

Read More >>
#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Apr 27, 2024 05:23 PM

#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഇവരെ ചോദ്യം ചെയ്തു വരികയാണ്. മറ്റു പ്രതികളെക്കുറിച്ച വിവരങ്ങളും ഇവരിൽ നിന്ന് ശേഖരിക്കാനാണ് പൊലീസ് ശ്രമം. മറ്റു പ്രതികളെയും വൈകാതെ പിടികൂടുമെന്ന്...

Read More >>
#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

Apr 27, 2024 04:56 PM

#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

വ്യാജം ആണെങ്കിൽ യുഡിഎഫ് തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം...

Read More >>
#MALatif  |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

Apr 27, 2024 04:44 PM

#MALatif |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

എ ഗ്രൂപ്പുകാരനായ ലത്തീഫ് ഉമ്മന്‍ചാണ്ടിയുടെ...

Read More >>
#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

Apr 27, 2024 04:37 PM

#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

എംഎല്‍പിഐ റെഡ്ഫ്‌ളാഗ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാണ്. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ...

Read More >>
#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

Apr 27, 2024 04:20 PM

#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി ഓടിവന്ന പന്നി...

Read More >>
Top Stories