#arrest | ഫോൺ വിളിച്ചാൽ മദ്യം എത്തിച്ചുതരും; ബൈക്കിൽ മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ

 #arrest | ഫോൺ വിളിച്ചാൽ മദ്യം എത്തിച്ചുതരും; ബൈക്കിൽ മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ
Mar 29, 2024 05:24 PM | By VIPIN P V

പെരുമ്പാവൂർ: (truevisionnews.com) എറണാകുളം പെരുമ്പാവൂരിൽ ബൈക്കിൽ മദ്യവിൽപ്പന നടത്തിയയാൾ എക്‌സൈസ് പിടിയിൽ.

ഹണി അലി എന്ന അലി ഹൈദ്രോസ് ആണ് എക്‌സൈസിന്റെ പിടിയിലായത്. പ്രതിയുടെ സ്‌കൂട്ടറും, വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 13.5 ലിറ്റർ വിദേശ മദ്യവും, മദ്യം വിറ്റ് ലഭിച്ച 3000 രൂപയും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോൺ വിളിച്ചാൽ ആവശ്യക്കാർക്കായി മദ്യം ബൈക്കിൽ എത്തിച്ചുനൽകുന്നതായിരുന്നു അലി ഹൈദ്രോസിന്റെ രീതി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഇയാളെ പിടികൂടിയത്.

ഹൈദ്രോസിനെതിരെ നേരത്തെ തന്നെ പരാതികൾ ലഭിച്ചിരുന്നെങ്കിലും ഇയാളെ പിടികൂടാൻ എക്‌സൈസിന് സാധിച്ചിരുന്നില്ല.

ദുഖവെള്ളി ദിവസത്തിലെ ബിവറേജ് അവധി മുതലെടുത്ത് വൻ മദ്യവിൽപനയാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്. ദിവസവും നാലാളുകളെ വ്യത്യസ്ഥമായി ബിവറേജസിൽ അയച്ച് വൻതോതിൽ ഇയാൾ മദ്യശേഖരണം നടത്തിയിരുന്നു.

#Phonecall #alcohol #delivered; #person #soldliquor #bike #arrested #Excise

Next TV

Related Stories
#missing | ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

May 9, 2024 06:30 AM

#missing | ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

വനം ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്കൂബ ടീമും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. രാത്രി 10.45 ന് തിരച്ചിൽ...

Read More >>
#WestNileFever | വെസ്റ്റ് നൈൽ പനി ബാധിച്ച വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു

May 9, 2024 06:14 AM

#WestNileFever | വെസ്റ്റ് നൈൽ പനി ബാധിച്ച വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു

സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മെയ് 5 ന് വീട്ടിൽ വെച്ച് ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ...

Read More >>
#accident | കോഴിക്കോട് നിയന്ത്രണംവിട്ട വാൻ ഇടിച്ചു കയറി; പോസ്റ്റിനും വാഹനത്തിനുമിടയിൽ കുടുങ്ങിയ വിദ്യാർത്ഥിനി മരിച്ചു

May 9, 2024 06:07 AM

#accident | കോഴിക്കോട് നിയന്ത്രണംവിട്ട വാൻ ഇടിച്ചു കയറി; പോസ്റ്റിനും വാഹനത്തിനുമിടയിൽ കുടുങ്ങിയ വിദ്യാർത്ഥിനി മരിച്ചു

വാഹനം നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥികളെ ഇടിക്കുകയായിരുന്നു. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ്...

Read More >>
#founddead | യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭ‍ര്‍ത്താവിനെ കാണാനില്ല

May 8, 2024 10:48 PM

#founddead | യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭ‍ര്‍ത്താവിനെ കാണാനില്ല

ഡോണയുടെ ഭർത്താവ് ലാലിനെ കാണാതായതായെന്നാണ്...

Read More >>
#TrainsDelayed | വൈദ്യുതി തകരാര്‍: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, രണ്ട് മണിക്കൂറിലധികമായി യാത്രക്കാര്‍ ദുരിതത്തിൽ

May 8, 2024 09:44 PM

#TrainsDelayed | വൈദ്യുതി തകരാര്‍: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, രണ്ട് മണിക്കൂറിലധികമായി യാത്രക്കാര്‍ ദുരിതത്തിൽ

തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. വൈദ്യുതി തകരാ‍ര്‍ ഉടൻ പരിഹരിക്കാൻ സാധ്യതയില്ലെന്നാണ് റെയിൽവെ അധികൃതര്‍...

Read More >>
#rain |കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; തൊടുപുഴയിൽ മരം വീണ് വീട് തകർന്നു

May 8, 2024 09:32 PM

#rain |കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; തൊടുപുഴയിൽ മരം വീണ് വീട് തകർന്നു

കരുണാപുരത്ത് മരം കടപുഴകി വീണു, ആർക്കും പരുക്കില്ല....

Read More >>
Top Stories