#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി

#AamAadmiParty | ‘കെജ്‍രിവാൾ കൊ ആശിർവാദ്’; വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി
Mar 29, 2024 02:43 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ് ആപ് കാമ്പയിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി.

‘കെജ്‍രിവാൾ കൊ ആശിർവാദ്’ (കെജ്‍രിവാളിന് ആശംസകൾ) എന്ന പേരിലാണ് പ്രചാരണം.

ഇ.ഡി കസ്റ്റഡിയിലുള്ള കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഏപ്രിൽ ഒന്നു വരെ നീട്ടി കോടതി ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാമ്പയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.

അരവിന്ദ് കെജ്‍രിവാൾ ജീവിതത്തിലുടനീളം അഴിമതിക്കെതിരായാണ് പോരാടിയതെന്ന് പ്രചാരണത്തിന് തുടക്കമിട്ട് സുനിത കെജ്‍രിവാൾ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

‘രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞതും സ്വേച്ഛാധിപതികളുമായ ശക്തികളെയാണ് അരവിന്ദ് കെജ്‍രിവാൾ വെല്ലുവിളിച്ചിരിക്കുന്നത്. ശരിയായ രാജ്യസ്നേഹിയാണ് അദ്ദേഹം.

ഞാൻ 30 വർഷമായി കെജ്രിവാളിനൊപ്പമുണ്ട്. അദ്ദേഹം അഴിമതിക്കെതിരെ സ്വീകരിച്ച നിലപാടുകൾ എനിക്കറിയാം. അദ്ദേഹത്തിന്റെ പോരാട്ടത്തിന് ജനങ്ങളുടെ പിന്തുണയുണ്ടാകണം.

അതിനൊരു കാമ്പയിന് തുടക്കം കുറിക്കുകയാണ്. നിങ്ങൾ ഏത് പാർട്ടിയിൽപ്പെട്ടവരുമാകട്ടെ.

8297324624 നമ്പറിലൂടെ നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാർഥനകളും വാട്സ് ആപ് സന്ദേശമായി അയക്കാം’ –സുനിത കെജ്‍രിവാൾ പറഞ്ഞു.

ഈ സ്വേച്ഛാധിപത്യം നിലനിൽക്കില്ലെന്നും ജനങ്ങൾ മറുപടി നൽകുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21നാണ് അരവിന്ദ് കെജ്‍രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്.

'#Blessed #Kejriwal'; #AamAadmiParty #started #WhatsApp #campaign

Next TV

Related Stories
#complaint |മരുമകൾക്ക് തന്നോട് പ്രണയം, വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു, പരാതിയുമായി അമ്മായിഅമ്മ

Apr 29, 2024 12:46 PM

#complaint |മരുമകൾക്ക് തന്നോട് പ്രണയം, വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു, പരാതിയുമായി അമ്മായിഅമ്മ

മകനുമായി അവളുടെ വിവാഹം കഴിഞ്ഞ അന്നുമുതൽ തന്നെ മരുമകളുടെ പെരുമാറ്റം ശരിയല്ല....

Read More >>
#death|റീലെടുക്കുന്നതിനിടെ കാലുതെന്നി കനാലിൽ വീണു; 19കാരിയുടെ മൃതദേഹത്തിനായി തെരച്ചിൽ

Apr 29, 2024 12:41 PM

#death|റീലെടുക്കുന്നതിനിടെ കാലുതെന്നി കനാലിൽ വീണു; 19കാരിയുടെ മൃതദേഹത്തിനായി തെരച്ചിൽ

തങ്ങളുടെ സോഷ്യൽ മീഡിയ പേജിലേക്ക് റീലുകൾ ഷൂട്ട് ചെയ്യുന്നതിനിടെ മനീഷ കനാലിൽ വീണതായി ഇരുവരും പോലീസിനെ...

Read More >>
#sexualasult | വിവാഹാഭ്യർഥന നിരസിച്ച 17 കാരിയെ മൂന്ന് ദിവസം ബന്ദിയാക്കി പീഡിപ്പിച്ചു; മുഖത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി പേരെഴുതി

Apr 29, 2024 12:25 PM

#sexualasult | വിവാഹാഭ്യർഥന നിരസിച്ച 17 കാരിയെ മൂന്ന് ദിവസം ബന്ദിയാക്കി പീഡിപ്പിച്ചു; മുഖത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി പേരെഴുതി

വീട്ടിലെത്തിയ ഉടനെ നടന്ന കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ അമ്മ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി...

Read More >>
#death |ബന്ധുവിന്‍റെ ഹല്‍ദി ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു

Apr 29, 2024 11:35 AM

#death |ബന്ധുവിന്‍റെ ഹല്‍ദി ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു....

Read More >>
#gangrape |30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ

Apr 29, 2024 11:24 AM

#gangrape |30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ

സംഭവം പുറത്തുപറഞ്ഞാൽ ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വാഹനത്തിൽ കയറി ഇവർ കടന്നുകളഞ്ഞു....

Read More >>
#foodpoisoning |വീണ്ടും പണി കൊടുത്ത് ഷവർമ്മ; ഭക്ഷ്യവിഷബാധയേറ്റ് 12 പേർ ചികിത്സയിൽ

Apr 29, 2024 10:55 AM

#foodpoisoning |വീണ്ടും പണി കൊടുത്ത് ഷവർമ്മ; ഭക്ഷ്യവിഷബാധയേറ്റ് 12 പേർ ചികിത്സയിൽ

ചിക്കൻ ഷവർമ കഴിച്ച 12 പേരെ ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ...

Read More >>
Top Stories