#adooraccident | പത്തനംതിട്ടയിലെ അപകടം: യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, ആത്മഹത്യയെന്ന് സൂചന

#adooraccident | പത്തനംതിട്ടയിലെ അപകടം: യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, ആത്മഹത്യയെന്ന് സൂചന
Mar 29, 2024 10:45 AM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com)  അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന.

അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍ മരിച്ചിരുന്നു.

അനുജയും ഹാഷിമും അടുത്തസുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാത്രി പത്തരയോടെ അടൂരില്‍നിന്ന് പത്തനാപുരത്തേക്കുള്ള വഴിയിലാണ് അപകടം.

ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

അനുജയും ഹാഷിമും സഞ്ചരിച്ചിരുന്ന കാര്‍ പത്തനാപുരം ഭാഗത്തുനിന്നാണ് വന്നത്. ഈ കാര്‍, എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ലോറിയിലേക്ക് അമിതവേഗത്തില്‍ ഇടിച്ചു കയറ്റുകയായിരുന്നു.

കാര്‍ ഓടിച്ചിരുന്നത് ഹാഷിം ആയിരുന്നു. മുന്‍സീറ്റില്‍ ഇരുന്നിരുന്ന അനുജ, ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലേക്ക് തെറിച്ചുവീണു. അധ്യാപകസംഘത്തോടൊപ്പം തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ അനുജയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മറ്റ് അധ്യാപകരും ആശുപത്രിയില്‍ എത്തിയിരുന്നതായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ നിസാം റാവുത്തര്‍  പറഞ്ഞു.

അനുജയും സംഘവും വന്ന വാഹനത്തിന് പിന്നാലെ ഹാഷിം കാറുമായി എത്തുകയായിരുന്നു.പത്തനംതിട്ട-കൊല്ലം ജില്ലാ അതിര്‍ത്തിയായ ഏനാത്തുവെച്ച്‌ അധ്യാപകസംഘത്തിന്റെ വാഹനത്തിന് കുറുകേ നിര്‍ത്തി.

വാഹനത്തിന്റെ വാതിലില്‍ തട്ടി അനുജയെ പുറത്തേക്ക് വിളിച്ചിറക്കി. ആരാണെന്ന്‌ സഹഅധ്യാപകര്‍ ചോദിച്ചപ്പോള്‍ കൊച്ചച്ചന്റെ മകന്‍ ആണെന്നായിരുന്നു അനുജയുടെ മറുപടി.

വീട്ടിലേക്ക് എത്തിക്കോളാം എന്നും പറഞ്ഞു. തുടര്‍ന്ന് സഹഅധ്യാപകര്‍ അനുജയുടെ ഭര്‍ത്താവിനേയും അച്ഛനേയും വിവരം അറിയിച്ചു. അടുത്ത പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കാനും തങ്ങള്‍ സ്‌റ്റേഷനിലേക്ക് എത്താമെന്നും പറഞ്ഞു.

തുടര്‍ന്ന് ഇവര്‍ നൂറനാട് പോലീസ് സ്‌റ്റേഷന്‍ വഴി അടൂര്‍ സ്‌റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. ആ സമയത്താണ് അപകടവിവരം അറിയുന്നത്.

#Accident #Pathanamthitta #Youth #rams #car #lorry #hints #suicide

Next TV

Related Stories
#temperature |വേനൽച്ചൂടിൽ വെന്തുരുകി കേരളം; 14 ജില്ലകളിലും താപനില ഉയരും, പാലക്കാട് 41 ഡിഗ്രി വരെ ഉയർന്നേക്കാം

Apr 28, 2024 10:49 AM

#temperature |വേനൽച്ചൂടിൽ വെന്തുരുകി കേരളം; 14 ജില്ലകളിലും താപനില ഉയരും, പാലക്കാട് 41 ഡിഗ്രി വരെ ഉയർന്നേക്കാം

ഇടുക്കി, വയനാട് ജില്ലകളിൽ പോലും 34 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

Read More >>
#murder | മറുനാടൻ തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; അറസ്റ്റിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

Apr 28, 2024 10:36 AM

#murder | മറുനാടൻ തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; അറസ്റ്റിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

കുത്തേറ്റുവീണ ഓംപ്രകാശിനെ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#arrest | മെൻസ് ഹോസ്റ്റലിൽ പെട്രോളൊഴിച്ച്​ തീകൊളുത്തിയയാൾ അറസ്റ്റിൽ

Apr 28, 2024 10:31 AM

#arrest | മെൻസ് ഹോസ്റ്റലിൽ പെട്രോളൊഴിച്ച്​ തീകൊളുത്തിയയാൾ അറസ്റ്റിൽ

ഹോ​സ്റ്റ​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി അ​ശോ​ക് കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ്​...

Read More >>
#MVJayarajan | ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനം, കയ്യുംകെട്ടി നോക്കിയിരിക്കുന്നു; വിമര്‍ശനവുമായി എംവി ജയരാജന്‍

Apr 28, 2024 10:15 AM

#MVJayarajan | ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനം, കയ്യുംകെട്ടി നോക്കിയിരിക്കുന്നു; വിമര്‍ശനവുമായി എംവി ജയരാജന്‍

കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാള്‍ക്ക് നോട്ടീസ് നല്‍കുകയും നോട്ടീസ് ലഭിച്ചയാള്‍ കുറ്റം ആവര്‍ത്തിക്കുകയും ചെയ്താല്‍ കയ്യുംകെട്ടി നോക്കി...

Read More >>
Top Stories