കോഴിക്കോട്: (truevisionnews.com) കോഴിക്കോട്, വടകര, വയനാട് പാർലമെൻ്റ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനായി അഭിഭാഷകർ രംഗത്തിറങ്ങും.
അഡ്വ. പി.വി അൻവർ അധ്യക്ഷതവഹിച്ച യോഗം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം നിയാസ് ഉദ്ഘാടനം ചെയ്തു.
അഭിഭാഷകരായ എ.ഇ.മാത്യു, സി.കെ. സുരേഷ്. പി.സി. നജീബ് കെ.ജയ പ്രശാന്ത് ബാബു കെ.എം കാദിരി, പി. രാജേഷ് കുമാർ, സുനീഷ് മാമിയിൽ 'ഷർത്താജ് ഷാദി ,മുഹമ്മദ് ഹനീഫ, ടി.വി.ഹരി അഭിലാഷ് അശോക്,
മുജീബ് റഹ്മാൻ, സുസ്മിത ബൈജു, പി. സുബിൻ, സുധീഷ്, അജയകുമാർ, സി.പി അനൂപ്, എ. മുസ്തഫ, പി.ലില്ലി കുട്ടി, ജ്യോത്സ്ന. പി, എം. യുസഫ്, കെ.കെ. ഭാസ്ക്കരൻ, ജ്യോഷില രുക്സാന എന്നിവർ സംസാരിച്ചു.
501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പി.സി നജീബ് (ചെയർമാൻ) എ.ഇ.മാത്യു (ജനറൽ കൺവീനർ)സി.കെ. സുരേഷ് അനൂപ് കിഷൻ ബി, കെ. ജയപ്രശാന്ത് ബാബു ( കോഡിനേറ്റേർസ് ).
എം.കെ രാഘവൻ ശനിയാഴ്ച പത്രിക സമർപ്പിക്കും
കോഴിക്കോട് പാർലമെൻ്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവൻ ഈ മാസം 30 ന് ശനിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
രാവിലെ 11.30 ന് കലക്ടറേറ്റിലാണ് പ്രത്രികാ സമർപ്പണം. പ്രമുഖ യുഡിഎഫ് നേതാക്കളും തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളും സംബന്ധിക്കും.
#UDF #lawyers #from #Kozhikode, #Vadakara #Wayanad #scene