#rain |കൊടും ചൂടില്‍ കോട്ടയത്തിന് കുളിരേകി വേനല്‍ മഴ; ഇടിയോട് കൂടി ശക്തമായ മഴ ലഭിച്ചു

#rain |കൊടും ചൂടില്‍ കോട്ടയത്തിന് കുളിരേകി വേനല്‍ മഴ; ഇടിയോട് കൂടി ശക്തമായ മഴ ലഭിച്ചു
Mar 28, 2024 09:30 PM | By Susmitha Surendran

കോട്ടയം: (truevisionnews.com)   കേരളത്തില്‍ ശക്തമായ വേനലാണ് ഇക്കുറി അനുഭവപ്പെടുന്നത്. പല ജില്ലകളിലും ദിവസങ്ങളോളം യെല്ലോ അലര്‍ട്ട് നീളുന്ന ഈ സാഹചര്യത്തില്‍ വേനല്‍ മഴയുടെ കനിവിനായുള്ള കാത്തിരിപ്പിലാണ് ഏവരും.

ഇതിനിടെ ഇന്ന് കോട്ടയത്തില്‍ കുളിരേകി വേനല്‍ മഴ ശക്തമായി പെയ്തു. കോട്ടയത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു.

പലയിടങ്ങളിലും ഇടിയോട് കൂടിയ മഴയാണ് ലഭിച്ചത്. ആദ്യം കാഞ്ഞിരപ്പള്ളി, മണിമല മേഖലകളിലാണ് മഴ തുടങ്ങിയത്. പിന്നീട് നഗരത്തിലും മഴ ലഭിച്ചു.

ഇതോടെ ജില്ലയില്‍ വ്യാപകമായി തന്നെ മഴ ലഭിച്ചു എന്ന് പറയാം. കോട്ടയം അടക്കം നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ റിപ്പോര്‍ട്ടുണ്ടായിരുന്നു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മഴ മുന്നറിയിപ്പുണ്ടായിരുന്നത്. ഇടിമിന്നലോട് കൂടിയ മഴയായിരിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ മുന്നറിയിപ്പ്. മറ്റ് ജില്ലകളിലും വൈകാതെ വേനല്‍ മഴ കനിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

#Summer #rain #cools #Kottayam #scorching #heat #heavyrain #thunder

Next TV

Related Stories
#tiger | പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; പരിശോധന നടത്തി വനംവകുപ്പ്

Apr 27, 2024 05:58 PM

#tiger | പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, രണ്ട് പശുക്കിടാങ്ങളെ പിടിച്ചു; പരിശോധന നടത്തി വനംവകുപ്പ്

ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാൻ വിട്ടപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ...

Read More >>
#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Apr 27, 2024 05:23 PM

#arrest | താമരശ്ശേരിയിൽ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഇവരെ ചോദ്യം ചെയ്തു വരികയാണ്. മറ്റു പ്രതികളെക്കുറിച്ച വിവരങ്ങളും ഇവരിൽ നിന്ന് ശേഖരിക്കാനാണ് പൊലീസ് ശ്രമം. മറ്റു പ്രതികളെയും വൈകാതെ പിടികൂടുമെന്ന്...

Read More >>
#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

Apr 27, 2024 04:56 PM

#KKShailaja | വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കോൺ​ഗ്രസിന് പരാജയ ഭീതിയെന്ന് കെ കെ ശൈലജ

വ്യാജം ആണെങ്കിൽ യുഡിഎഫ് തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം...

Read More >>
#MALatif  |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

Apr 27, 2024 04:44 PM

#MALatif |ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

എ ഗ്രൂപ്പുകാരനായ ലത്തീഫ് ഉമ്മന്‍ചാണ്ടിയുടെ...

Read More >>
#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

Apr 27, 2024 04:37 PM

#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

എംഎല്‍പിഐ റെഡ്ഫ്‌ളാഗ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാണ്. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ...

Read More >>
#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

Apr 27, 2024 04:20 PM

#Pigattack | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി ഓടിവന്ന പന്നി...

Read More >>
Top Stories