#MAbdulSalam | മലപ്പുറത്ത് എൻ ഡി എ സ്ഥാനാർത്ഥിയുടെ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്

#MAbdulSalam | മലപ്പുറത്ത് എൻ ഡി എ സ്ഥാനാർത്ഥിയുടെ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്
Mar 28, 2024 08:42 PM | By VIPIN P V

മലപ്പുറം : (truevisionnews.com) എൻ ഡി എ സ്ഥാനാർഥി ഡോ: എം അബ്ദുൾ സലാം രണ്ടാം ഘട്ട പ്രചാരണത്തിൽ' നാലാം ദിവസം മലപ്പുറം പാർലമെന്റ് മണ്ഡലത്തിലെ പള്ളിക്കൽ മണ്ഡലത്തിൽ പര്യടനം നടത്തി.

പറച്ചന പുറായിൽ ജിഫ്രി തങ്ങൾ വിശ്വകർമ്മ സ്റ്റേറ്റ് പ്രസിഡണ്ട് രവീന്ദ്രൻ, ബിജെപി ആദ്യ കാല സമ്പർക്ക പ്രമുഖ് ഉണ്ണി എന്ന കെ പി സുകുമാരൻ നായർ എന്നിവരുമായി സംവദിച്ചു.

കുറുന്തല പറമ്പാട്ട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം, അമ്പലപ്പടി സന്ദി പനി വിദ്യാനികേതൻ എന്നിവടങ്ങൾ സന്ദർശിച്ചു.


പത്മശ്രീ ബാലൻ പൂതോരി, കാലടി സംസ്കൃത സർവ്വകലശാല വൈസ് ചാൻസിലർ ഡോ: ഗീതാകുമാരി, കാര്യകർത്താവ്, സംഘം കാര്യകർത്താക്ക ജയ ചാരു, ബാലസുബ്രമണ്യൻ, എ അയ്യപ്പൻ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി.

ശ്രീലക്ഷ്മി ബാലികാസദനം,ധന്യയിൽ ശങ്കരൻ, ബാലഗോകുലത്തിലെ കുട്ടികളുമായി സ്ഥാനാർഥി തെരഞ്ഞെടുപ്പിനെ കുറിച്ചും, എന്തിനാണ് വോട്ട് ചെയ്യുന്ന തെന്നതിനെ പറ്റിയും സംവദിച്ചു.

ജവാൻസ് നഗർ പള്ളിക്കലെ സംസ്ഥാന കൗൺസിലറായിരുന്ന പരോതനായ ചെറായി പറമ്പൂർ ബാലൻ്റെ വീട് സന്ദർശിച്ചു.കാക്കഞ്ചേരി സലഫി മസ്ജിദ്, ചേലേമ്പ്ര എളന്നുമ്മൽ ബൂത്ത് 18, 22 എന്നിവയുടെ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.


പള്ളിക്കുളത്തു നിന്ന് - ഇടിമുടിക്കലിലേക്ക് റോഡ് ഷേ നടത്തി, കുടുംബയോഗത്തിലും സ്ഥാനാർഥി വ്യാഴാഴ്ച്ച പങ്കെടുത്തു.

ഇന്നത്തെ സന്ദർശനത്തിൽ ബിജെപി സംസ്ഥാന കൗൺസിലർ ജയന്നിദാസ്, സംസ്ഥാന കൗൺസിൽ അംഗം എ പി ഉണ്ണി, ജില്ല സെക്രട്ടറി പി സുബ്രമണ്യൻ, ജില്ലാ കമ്മിറ്റി അംഗം സുന്ദരൻ,

ശിവാനന്ദൻ എസ് എൻ ഡി പി, ശിവാനന്ദൻ, വേങ്ങര മണ്ഢലം പ്രസിഡണ്ട് എം. പ്രതിഷ്, മണ്ഡലം ജനറൽ സെക്രട്ടറി വി സി.നാഗൻ , ഗണേശൻ പി, ഒ ബി സി മോർച്ച ജനറൽ സെക്രട്ടറി കൃഷ്ണൻ,

ബി ഡി ജെ എസ് പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ട് ഹരീഷ്, പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ബാബു, ഗോപലൻ കെ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽകുമാർ എ കെ. എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.

#Campaign #NDA #candidate in Malappuram to second phase

Next TV

Related Stories
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
#RahulGandhi | സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

May 3, 2024 12:27 PM

#RahulGandhi | സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

പ്രിയങ്ക ഗാന്ധി മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കെ.എൽ.ശർമയ്ക്ക് അമേഠിയിൽ വഴിയൊരുങ്ങിയത്. റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും...

Read More >>
Top Stories