#jaundice | രണ്ടാഴ്ചയ്ക്കിടെ 127 പേർക്ക് രോഗം ബാധിച്ചു; വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

#jaundice | രണ്ടാഴ്ചയ്ക്കിടെ 127 പേർക്ക് രോഗം ബാധിച്ചു; വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു
May 9, 2024 07:41 AM | By VIPIN P V

കൊച്ചി: (truevisionnews.com) എറണാകുളം വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ 127 പേർക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്.

വാട്ടർ അതോറിറ്റിയുടെ പമ്പിംഗിലെ അനാസ്ഥയാണ് മഞ്ഞപ്പിത്തതിന് കാരണമെന്ന് വേങ്ങൂർ പഞ്ചായത്ത് അധികൃതർ ആരോപിച്ചു. വേങ്ങൂരിലെ ഓരോ വീടുകളെയും ശാരീരികമായും സാമ്പത്തികമായി തകർത്തെറിയുകയാണ് രോഗബാധ.

വേങ്ങൂർ അമ്പാടൻ വീട്ടിൽ ശ്രീകാന്തും ഭാര്യ അഞ്ജനയും, സഹോദരൻ ശ്രീനിയും ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇത് വരെ ചിലവായത് ആറ് ലക്ഷത്തിലധികം രൂപയാണ്.

വീട്ടിലുള്ള വാഹനങ്ങളും കന്നുകാലികളെയും വിറ്റിട്ടും മക്കളുടെ ചികിത്സക്കുള്ള പണം കണ്ടെത്താനാവാത്ത അവസ്ഥയിൽ നിസഹായ അവസ്ഥയിലാണ് ഇവരുടെ അമ്മ.

തൊട്ടടുത്ത് കോരാട്ടുകുടി ജോമോനും ആന്തരിക അവയവങ്ങളെ രോഗം ബാധിച്ചു. ഇവർക്കായി നാട്ടുകാരുടെ കൂട്ടായ്മയിൽ സാന്പത്തിക ശേഖരണത്തിനാണ് ശ്രമം.

വേങ്ങൂരിൽ രോഗം ബാധിച്ച 117 പേരിൽ 33 പേർ ഇങ്ങനെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കുട്ടികൾക്കടക്കം രോഗം ബാധിച്ചതോടെ ജനജീവിതം അനിശ്ചാതവസ്ഥയിലാണ്.

വാട്ടർ അതോറിറ്റി ക്ലോറിനേറ്റ് ചെയ്യാതെ ജലവിതരണം നടത്തിയതാണ് കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നത്. മേൽനോട്ടത്തിന് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതാണ് വാട്ടർ അതോറിറ്റിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിവരം.

പമ്പിംഗിലെ പ്രശ്നങ്ങൾ മണിക്കൂറുകൾക്കകം പരിഹരിച്ചതായും വെള്ളത്തിലൂടെ അല്ലാതെയും രോഗം വ്യാപിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നുമാണ് വാട്ടർ അതോറിറ്റിയുടെ പ്രതികരണം.

#people #infected #during # twoweeks; #Yellowfever #spreading #Vengur #panchayat

Next TV

Related Stories
#sexualasult |  10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024 10:57 AM

#sexualasult | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

പ്രദേശത്ത് തന്നെ താമസിക്കുന്നയാളാണ് പ്രതി. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ്...

Read More >>
#humantrafficking | അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

May 20, 2024 10:49 AM

#humantrafficking | അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

ഉത്തരേന്ത്യൻ സ്വദേശികളായ മറ്റ് 19 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന്...

Read More >>
#goldrate | പിടിവിട്ടു പാഞ്ഞ് സ്വര്‍ണവില; ഞെട്ടി ഉപഭോക്താക്കള്‍

May 20, 2024 10:39 AM

#goldrate | പിടിവിട്ടു പാഞ്ഞ് സ്വര്‍ണവില; ഞെട്ടി ഉപഭോക്താക്കള്‍

പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന്...

Read More >>
#shockdeath | കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ

May 20, 2024 10:31 AM

#shockdeath | കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ

വാഹനം കേടായപ്പോൾ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും...

Read More >>
#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

May 20, 2024 09:55 AM

#died |കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ്...

Read More >>
Top Stories